EntertainmentNews

'ജീവിതത്തില്‍ ഇപ്പോള്‍ ഒരു പുരുഷനില്ല' തുറന്ന് പറഞ്ഞ് സുസ്മിത സെൻ

മുംബൈ: നടിയും മുൻ മിസ് യൂണിവേഴ്‌സറുമായ സുസ്മിത സെൻ  ഇപ്പോള്‍ ഏതെങ്കിലും പ്രണയ ബന്ധത്തിലാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുകയാണ്.  റിയ ചക്രബർത്തിയുടെ ടോക്ക് ഷോയായ ചാപ്റ്റർ 2 ലാണ് ബോളിവുഡ് നടി തന്‍റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞത്. സംഭാഷണത്തിനിടെ താന്‍ ഇപ്പോള്‍ പൂര്‍ണ്ണമായും സിംഗിളാണെന്നും. ഇപ്പോള്‍ താന്‍ ജീവിക്കുന്ന ജീവിതം വളരെ സുന്ദരമാണെന്നും അഭിപ്രായപ്പെട്ടു. 

തന്‍റെ റിലേഷൻഷിപ്പ് സ്റ്റാറ്റസിനെക്കുറിച്ച് സുസ്മിത പങ്കുവെച്ചത് ഇതാണ്, “ഇന്ന് ഈ നിമിഷം, എന്‍റെ ജീവിതത്തിൽ ഒരു പുരുഷനുമില്ല. ഞാൻ ഇപ്പോൾ കുറച്ചു നാളായി അവിവാഹിതയാണ്. കൃത്യമായി പറഞ്ഞാൽ മൂന്ന് വർഷമായി. എനിക്ക് ഇപ്പോൾ ആരോടും താൽപ്പര്യമില്ല. ഒരു ഇടവേള എടുക്കുന്നത് മനോഹരമാണ്, കാരണം അതിനുമുമ്പ് ഏകദേശം അഞ്ച് വർഷത്തോളം ഞാൻ ഒരു ബന്ധത്തിലായിരുന്നു, അത് എന്നെ സംബന്ധിച്ച് വളരെ വലിയ കാലയളവാണ്”.

താൻ ഇപ്പോൾ വീണ്ടും ഒരു പ്രണയത്തിന് താല്‍പ്പര്യമില്ലെന്ന് സുസ്മിത സെൻ വ്യക്തമാക്കി. “എന്‍റെ പ്രായത്തിൽ, ബ്രേക്ക് അപ് എന്ന അവസ്ഥയില്ല. ഞാന്‍ ഒരു ബന്ധത്തിലായാല്‍ അതിന് ഞാന്‍ എല്ലാ പരിചരണവും നല്‍കും എന്‍റെ സ്നേഹവും ഊര്‍ജ്ജവും എല്ലാം അതിനായി സമര്‍പ്പിക്കും. അതിനെ പരമാവധി സംരക്ഷിക്കും. എന്നാല്‍ എന്തെങ്കിലും തരത്തില്‍ അത് ഒരു ടോക്സിക്കായാല്‍. ആരെക്കാളും മുന്‍പേ ഞാന്‍ അതില്‍ നിന്നും പുറത്ത് കടക്കും. അതില്‍ ഞാന്‍ സമയം കളയില്ല. കാരണം എന്‍റെ ചുറ്റുമുള്ള ലോകം വിശ്വാസത്തില്‍ അധിഷ്ഠിതമാണ്” സുസ്മിത പറഞ്ഞു. 

മോഡൽ റോഹ്മാൻ ഷാളുമായി സുസ്മിത സെൻ ദീർഘകാലം ഡേറ്റിംഗിലായിരുന്നു. എന്നാല്‍ 2021-ൽ ഇരുവരും വേർപിരിഞ്ഞു. ഇതിനുശേഷം, കുറച്ച് കാലം സുസ്മിത സെന്‍ ബിസിനസുകാരനായ ലളിത് മോദിയുമായി ഡേറ്റിംഗ് നടത്തിയിരുന്നു. ഇരുവരും തമ്മിലുള്ള ചില പ്രണയചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അന്ന് പങ്കുവച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം തുടര്‍ന്നില്ല. 

 റോഹ്മാൻ ഷാളുമായി സുസ്മിത സെൻ പിരിഞ്ഞ ശേഷവും അടുത്ത ബന്ധം തുടര്‍ന്നിരുന്നു. അതിന്‍റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇരുവരും തമ്മില്‍ 15 വര്‍ഷത്തെ വയസ് വ്യത്യാസം അടക്കം വലിയ തോതില്‍ ഗോസിപ്പായി വന്നിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker