സാന്‍സ്ഫ്രാന്‍സിസ്കോ: ട്വിറ്റര്‍ ഏറ്റെടുക്കലിന് പിന്നാലെ വിവിധ വിഭാഗങ്ങളിലായി കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക്. ജോലി നഷ്ടമായ വിവരം എന്‍ജിനിയറിംഗ്, മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗത്തിലെ ആളുകൾ സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നുമുണ്ട്. ഇത്തരത്തില്‍ പുറത്താക്കപ്പെട്ട എട്ടാം മാസം ഗര്‍ഭിണിയായ യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നു. ട്വിറ്ററില്‍ പ്രൊഡക്ട് മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ കണ്ടന്‍റ് മാര്‍ക്കറ്റിംഗ് മാനേജറായി ജോലി ചെയ്തിരുന്ന റേച്ചല്‍ ബോണിന്‍റെ കുറിപ്പാണ് വൈറലായിട്ടുള്ളത്.
Last Thursday in the SF office, really the last day Twitter was Twitter. 8 months pregnant and have a 9 month old.
— rachel bonn (@RachBonn) November 4, 2022
Just got cut off from laptop access #LoveWhereYouWorked 💙 https://t.co/rhwntoR98l pic.twitter.com/KE8gUwABlU
കഴിഞ്ഞ വ്യാഴാഴ്ചയാണ് റേച്ചലിനെ ട്വിറ്റര്‍ പുറത്താക്കിയത്. ലാപ്ടോപ്പിന് സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസുമായുള്ള ബന്ധം വിച്ഛേദിച്ചപ്പോഴാണ് ജോലി നഷ്ടമായ വിവരം റേച്ചല്‍ അറിയുന്നത്. ഇലോണ്‍ മസ്ക് ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇത്. സാന്‍സ്ഫ്രാന്‍സിസ്കോ ഓഫീസിലെ കഴിഞ്ഞ വ്യാഴാഴ്ച ട്വിറ്ററിലെ അവസാന ദിവസമായിരുന്നു. എട്ട് മാസം ഗര്‍ഭിണിയാണ് ഒപ്പം ഒന്‍പത് മാസമുള്ള കുഞ്ഞുമുണ്ട്. ലാപ്ടോപ്പിന് ആക്സസ് നഷ്ടമായി. ജോലി ചെയ്യുന്ന ഇടത്തെ സ്നേഹിക്കൂ എന്നാണ് റേച്ചല്‍ ജോലി നഷ്ടമായതിനേക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. മറ്റൊരു ട്വിറ്റര്‍ ജീവനക്കാരന്‍ കൂട്ടപ്പിരിച്ചുവിടലിനേക്കുറിച്ച് വ്യക്തമാക്കിയതിന് പിന്നാലെയാണ് റേച്ചലിന്‍റെ കുറിപ്പ് പുറത്ത് വരുന്നത്.
വെള്ളിയാഴ്ച രാവിലെ 9 മണിയ്ക്ക് നിങ്ങളുടെ മെയിലുകള്‍ പരിശോധിക്കു, സ്പാം ഫോള്‍ഡര്‍ അടക്കമുള്ളവ പരിശോധിക്കൂ, നിങ്ങളുടെ റോളിനേക്കുറിച്ച് അതില്‍ നിന്ന് വ്യക്തമാകും. ജോലി നഷ്ടമാകാത്തവര്‍ക്ക് അത് സംബന്ധിച്ച് പുതിയ മെയില്‍ ലഭിക്കുമെന്നുമാണ് ട്വിറ്റര്‍ ജീവനക്കാര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് ഇത്തരത്തില്‍ പിരിച്ചുവിട്ട് മുന്‍ജീവനക്കാര്‍ നിയമപരമായി ട്വിറ്ററിനെതിരെ നീങ്ങുകയാണ്. മുന്നറിയിപ്പ് കൂടാതെ പിരിച്ചുവിട്ടെന്നാണ് ഇവര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. ആഗോള തലത്തില്‍ പുതിയ രൂപം കൈവരിക്കുന്നതിന്‍റെ ഭാഗമായാണ് ഇലോണ്‍ മസ്ക് കൂട്ടപ്പിരിച്ചുവിടലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.