ഹിറ്റ്ലറുടെ മീശയും പുടിന്റെ മുഖവും ചേര്‍ത്ത് ടൈം മാഗസിന്റെ കവര്‍ ചിത്രം; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ചിത്രത്തിന് പിന്നില്‍
മോസ്‌കോ: ഹിറ്റ്ലറുടേയും വ്ളാദിമിര്‍ പുടിന്റെയും മുഖം ചേര്‍ത്ത് വെച്ച് ടൈം മാഗസിന്റെ കവര്‍ ചിത്രം എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ വലിയ ചര്‍ച്ചയായ ചിത്രങ്ങള്‍ക്ക് പിന്നിലെ യാഥാര്‍ഥ്യം ഒടുവില്‍ വെളിപ്പെട്ടിരിക്കുകയാണ്. ആരുടേയോ മനോസൃഷ്ടിയാണ് ഇതെന്നും ചിത്രം വ്യാജമാണെന്നും സ്ഥിരീകരിക്കപ്പെട്ടു. ടൈം മാഗസിന്‍ ഇത്തരത്തില്‍ ഒരു കവര്‍ ചിത്രം തയ്യാറാക്കിയിട്ടില്ല. ലോകപ്രശസ്തമായ ടൈം മാഗസിന്റെ പുതിയ ലക്കം കവര്‍ ചിത്രമെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ ചിത്രങ്ങളാണ്.
https://twitter.com/MrPatrickMulder/status/1498253119658016768?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1498253119658016768%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.bignewslive.com%2Fnews%2Fworld-news%2F291686%2Fthe-truth-behind-the-cover-pic-of-tome-magazine%2F
ഹിറ്റ്ലറിന്റെ മീശയും പുടിന്റെ മുഖവും ചേര്‍ത്ത് വെച്ച് ‘ചരിത്രം ആവര്‍ത്തിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് വ്യാജ കവര്‍ചിത്രം പ്രചരിക്കുന്നത്. റഷ്യയുടെ ഉക്രൈന്‍ അധിനിവേശത്തിന് പിന്നാലെയാണ് ചിത്രം വ്യാപകമായി പ്രചരിക്കപ്പെട്ടത്. രണ്ട് ചിത്രങ്ങളാണ് ടൈം മാഗസിന്റേതെന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പുടിന്റെ മുഖചിത്രത്തില്‍ ഹിറ്റ്ലറിന്റെ മീശയുടെ ഭാഗം മുറിച്ച് ഒട്ടിച്ച ഒരു ചിത്രവും, പുതിന്റെ കണ്ണുകളുടെ ഭാഗത്ത് നാസി ചിഹ്നവും ഹിറ്റ്ലറിന്റെ കണ്ണുകളുമായിട്ടുള്ള മറ്റൊരു ചിത്രവുമാണ് വ്യാപകമായി പ്രചരിക്കുന്നത്.
ഫെബ്രുവരി 28 മാര്‍ച്ച് 7 ലക്കം മാഗസിനാണ് ‘ചരിത്രം ആവര്‍ത്തിക്കുന്നു, എങ്ങനെയാണ് പുടിന്‍ യൂറോപ്പിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തത്’ എന്ന ടാഗ് ലൈനോട് കൂടി ഇറങ്ങിയിരിക്കുന്നത്.പുതിയ ലക്കം ടൈം മാഗസിന്റെ ടാഗ് ലൈന്‍ ഇത് തന്നെയാണെങ്കിലും ചിത്രം പുടിന്റേയോ ഹിറ്റ്ലറുടേയോ മുഖചിത്രമലല്. പകരം യുദ്ധ ടാങ്കുമായി നില്‍ക്കുന്ന റഷ്യന്‍ പട്ടാളക്കാര്‍ ആണ്.
ടൈം മാഗസിന്റെ പുതിയ ചിത്രം ടൈം മാഗസിന്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഗ്രാഫിക് ഡിസൈനറായ പാട്രിക് മുള്‍ദര്‍ എന്നയാളാണ് വൈറലാകുന്ന മുഖ ചിത്രങ്ങള്‍ക്ക് പിന്നില്‍. കവര്‍ ചിത്രം നിര്‍മ്മിക്കുന്നതിന്റെ വീഡിയോയും പാട്രിക് ട്വീറ്റ് ചെയ്തിട്ടുണ്ട്.