FeaturedInternationalNews

യുഎസ്സ് പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ൽ ട്രം പ് അനുകൂലികളുടെ വിളയാട്ടം, വെടിവെപ്പിൽ ഒരാൾ മരിച്ചു, നിരവധിപ്പേർ അറസ്റ്റിൽ

വാഷിംഗ്ടൺ ഡി.സി: യുഎസ്സ് പാ​ർ​ല​മെ​ന്‍റ് കെ​ട്ടി​ട​ത്തി​ലേ​ക്ക് ത​ള്ളി​ക്ക​യ​റി​യ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് 13 പേ​രെ അ​റ​സ്റ്റ് ചെ​യ്തു.ഇ​ന്ത്യ​ൻ സ​മ​യം പു​ല​ർ​ച്ചെ ഒ​രു​മ​ണി​യോ​ടെ​യാ​ണു സം​ഭ​വ​ങ്ങ​ൾ.വാ​ഷിം​ഗ്ട​ൺ പോ​ലീ​സ് അ​ക്ര​മി​ക​ളി​ൽ​നി​ന്ന് അ​ഞ്ച് തോ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ത്തു.

വാ​ഷിം​ഗ്ട​ണി​നു പു​റ​ത്തു​നി​ന്നു​ള്ള​വ​രും അ​റ​സ്റ്റി​ലാ​യ​വ​രി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പോ​ലീ​സു​കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു.നി​ല​വി​ൽ കാ​പ്പി​റ്റോ​ൾ‌ പ​രി​സ​ര​ത്തു​നി​ന്നും പ്ര​തി​ഷേ​ധ​ക്കാ​രെ പോ​ലീ​സ് നീ​ക്കി​യി​ട്ടു​ണ്ട്. പ്ര​ദേ​ശ​ത്ത് ക​ർ​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​തി​നി​ടെ വെ​ടി​യേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ്ത്രീ ​മ​രി​ച്ചു. ഇ​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ൾ‌ പു​റ​ത്തു​വി​ടാ​ൻ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ഇ​വ​ർ​ക്ക് നെ​ഞ്ചി​ലാ​ണ് വെ​ടി​യേ​റ്റ​ത്.

നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം അം​ഗീ​ക​രി​ക്കാ​ൻ യു​എ​സ് കോ​ൺ​ഗ്ര​സി​ന്‍റെ ഇ​രു സ​ഭ​ക​ളും സ​മ്മേ​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണു അ​ക്ര​മാ​സ​ക്ത​രാ​യ ആ​യി​ര​ക്ക​ണ​ക്കി​നു ട്രം​പ് അ​നു​കൂ​ലി​ക​ൾ കാ​പ്പി​റ്റോ​ൾ മ​ന്ദി​ര​ത്തി​ലെ സു​ര​ക്ഷാ​വ​ല​യം ഭേ​ദി​ച്ച് അ​ക​ത്തു​ക​ട​ന്ന​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker