InternationalNewsRECENT POSTS
നിയന്ത്രണം വിട്ട ട്രക്ക് ജനക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി 10 മരണം
ഹുനാന്‍: ചൈനയില്‍ നിയന്ത്രണംവിട്ട ട്രക്ക് ജനക്കൂട്ടത്തിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ പത്തുപേര്‍ മരിച്ചു. 16 പേര്‍ക്കു പരിക്കേറ്റു. ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയില്‍ ഹുയാഷിയിലായിരുന്നു അപകടം. പരമ്പരാഗത വാപാര കേന്ദ്രത്തിലാണ് അപകടമുണ്ടായത്. ഇത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. വാഹനത്തിന്റെ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News