തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് ഏഴു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു.
60 വയസ്, പുരുഷന്‍, പുത്തന്‍പാലം വള്ളക്കടവ് സ്വദേശി, Vsscയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍, 18 മുതല്‍ രോഗലക്ഷണങ്ങള്‍ പ്രകടമായി. യാത്രാ പശ്ചാത്തലമില്ല.
41, പുരുഷന്‍, മണക്കാട് സ്വദേശി, vടടc ഉദ്യോസ്ഥന്‍, വിദേശ യാത്രാ പശ്ചാത്തലമില്ല.15 മുതല്‍ രോഗലക്ഷണം.
28 വയസുള്ള പുരുഷന്‍, തമിഴ്‌നാട് സ്വദേശി. തമിഴ്‌നാട്ടില്‍ നിന്നെത്തി.
68 വയസ്, പുരുഷന്‍, ചിറയിന്‍ കീഴ്, മഹാരാഷ്ട്രയില്‍ നിന്നെത്തി.
45 വയസ്, പുരുഷന്‍, തിരുമല സ്വദേശി, കുവൈറ്റില്‍ നിന്നെത്തി.
മണക്കാട് മാര്‍ക്കറ്റ് ജംഗ്ഷനില്‍ സ്റ്റേഷനറി കട നടത്തുന്ന ആള്‍ക്കും ഭാര്യക്കും കുട്ടിക്കും രോഗമുണ്ടായി. ഇവര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളിന്റെ സമ്പര്‍ക്കപ്പട്ടികയിലുണ്ടായിരുന്നു.
15 വയസുള്ള ആണ്‍കുട്ടി, 42 വയയുള്ള സ്ത്രീ, 50 യസുള്ള പുരുഷന്‍ എന്നിവര്‍ക്കാണ് മണക്കാട് രോഗം സ്ഥിരീകരിച്ചത്.
മലപ്പുറം
മലപ്പുറം: ജില്ലയില്‍ 16 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നും മറ്റുള്ളവര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തിയവരാണെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലും മറ്റുള്ളവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്.
പാലക്കാട്
പാലക്കാട്: ജില്ലയില്‍ ഇന്ന്(ജൂണ്‍ 26) രണ്ട് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 23 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
*ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*
*കുവൈത്ത്-7*
വല്ലപ്പുഴ സ്വദേശി (40 പുരുഷന്‍),
വിളയൂര്‍ സ്വദേശി (28 സ്ത്രീ),
തേങ്കുറിശ്ശി സ്വദേശി (26 പുരുഷന്‍),
പുതുനഗരം സ്വദേശി (11 പെണ്‍കുട്ടി),
നല്ലേപ്പിള്ളി ഇരട്ടക്കുളം സ്വദേശി (39 പുരുഷന്‍),
പിരായിരി കുന്നംകുളങ്ങര സ്വദേശി (32 പുരുഷന്‍)
പിരായിരി മഹിമ നഗര്‍ സ്വദേശി (25 പുരുഷന്‍)
*ജമ്മു കാശ്മീര്‍-1*
ഒറ്റപ്പാലം സ്വദേശി (36 പുരുഷന്‍)
*യുഎഇ-4*
അലനല്ലൂര്‍ സ്വദേശി (31 പുരുഷന്‍),
കരിമ്പുഴ ആറ്റാശ്ശേരി സ്വദേശി (38 പുരുഷന്‍),
ദുബായില്‍ നിന്നും വന്ന കരിമ്പുഴ കരിയോട് സ്വദേശി (35 പുരുഷന്‍),
ദുബായില്‍ നിന്നും വന്ന മങ്കര മാങ്കുറിശ്ശി സ്വദേശി (48 പുരുഷന്‍)
*ഡല്‍ഹി-1*
കുഴല്‍മന്ദം ചിതലി സ്വദേശി (49 പുരുഷന്‍),
*തമിഴ്‌നാട്-6*
കല്ലേകുളങ്ങര സ്വദേശി (34 പുരുഷന്‍),
ചെന്നൈയില്‍ നിന്നും വന്ന പിരായിരി വിളയങ്കോട് സ്വദേശി (36 പുരുഷന്‍),
ചെന്നൈയില്‍ നിന്നും വന്ന മാങ്കുറിശ്ശി സ്വദേശി കളായ അമ്മയും (35) മകനും (15),
ചെന്നൈയില്‍ നിന്നും വന്ന മങ്കര പരിയശേരി സ്വദേശികളായ രണ്ടുപേര്‍ (50,52 പുരുഷന്മാര്‍)
*ഹരിയാന-1*
ഇരപ്പക്കാട് പിരായിരി സ്വദേശി (29 പുരുഷന്‍)
*ശ്രീലങ്ക-1*
പത്തിരിപ്പാല സ്വദേശി (35 പുരുഷന്‍)
*സൗദി-1*
പിരായിരി ഇരപ്പക്കാട് സ്വദേശി (31 പുരുഷന്‍)
കൂടാതെ പറളി എടത്തറ സ്വദേശിയായ പറളി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകക്കും(53) രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇതോടെ ജില്ലയില്‍ നിലവില്‍ ചികിത്സയിലുള്ള രോഗബാധിതര്‍ 237 ആയി. നിലവില്‍ ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാള്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജിലും മൂന്ന്‌പേര്‍ എറണാകുളത്തും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ചികിത്സയില്‍ ഉണ്ട്.