വെഞ്ഞാറമൂട് : മദ്യം കടത്തിയ കേസിൽ അറസ്റ്റിലായ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മജിസ്‌ട്രേറ്റ് ഉൾപ്പെടെ നൂറോളം പേർ നിരീക്ഷണത്തിൽ. പ്രതിയെ എത്തിച്ചപ്പോൾ ഉണ്ടായിരുന്ന വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ സി.ഐ ഉൾപ്പെടെ 36 ഓളം പോലീസുകാർ,കന്യാകുളങ്ങര ആശുപത്രിയിലെ ജീവനക്കാർ,നെടുമങ്ങാട് മജിസ്ടേറ്റ്,പൂജപ്പുര സെൻട്രൽ ജയിലിലെ 12 ജീവനക്കാരും നിരീക്ഷണത്തിൽ.
രണ്ടു ദിവസം മുൻപ് മദ്യവുമായ് വന്നു ട്രെയിനി പോലീസുകാരനെ ഇടിച്ചിടുകയും നിർത്താതെ പോയ കാർ വെഞ്ഞാറമൂട് മൂളയത്ത് നാട്ടുകാർ ചേർന്ന് പിടികൂടിയിരുന്നു.കാറിൽ ഉണ്ടായിരുന്ന മൂന്ന് പേരുംമദ്യലഹരിയിലായിരുന്നു.നാട്ടുകാരായ 30 ഓളം പേരും നിരീക്ഷണത്തിൽ പോകേണ്ടി വരും. പ്രതിയും കൂട്ടുപ്രതികളും വെഞ്ഞാറമൂട് സ്വദേശികളാണ്. ഇവരുമായി സമ്പർക്കം പുലർത്തിയവരും നിരീക്ഷണത്തിൽ പോകേണ്ടി വരും. രോഗം സ്ഥിരീകരിച്ച റിമാന്‍ഡ് പ്രതിയെ ജയിലിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റി. റൂട്ട് മാപ്പ് ഉടൻ പുറത്ത് വിടുമെന്നുമാണ് റിപ്പോട്ട് .
തിരുവനന്തപുരത്ത് ഇന്നലെ 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്
വിദേശത്തു നിന്ന് വന്നത്
നാവായിക്കുളം സ്വദേശി, പുരുഷൻ 65 വയസ്, 23 ന് ഒമാനിൽ നിന്ന് വന്നു.
ആനയറ സ്വദേശി പുരുഷൻ (63) , യു.എ.ഇ. 17 ന് വന്നു.
വർക്കല സ്വദേശി, പുരുഷൻ (58), ഒമാനിൽ നിന്ന് 23 ന് എത്തി.
ഇതര സംസ്ഥാനങ്ങളിൽ നിന്ന്:
കുരുത്തം കോട് സ്വദേശി, സ്ത്രീ (28), ഡൽഹിയിൽ നിന്ന് ട്രെയിനിൽ വന്നു.
മടവൂർ പഞ്ചായത്തിലുള്ള 4 പേർ ബോംബെയിൽ നിന്ന് ട്രാവലറിൽ എത്തി.
35 വയസുള്ള സ്ത്രീ, 39 വയസുള്ള , 52 വയസുള്ള സ്ത്രീ, 7 വയസുള്ള ആൺകുട്ടി.
18 വയസുള്ള പെൺകുട്ടിയും 51 വയസുള്ള പുരുഷനും 21 ന് ബോംബെയിൽ നിന്ന് കാറിൽ എത്തി.
സമ്പർക്കം:
12. വെഞ്ഞാറമൂട് സ്വദേശി, പുരുഷൻ, 40 വയസ്
തിരുവനന്തപുരം വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിലെ 40ൽ അധികം പൊലീസുകാർ നിരീക്ഷണത്തിൽ പ്രവേശിച്ചു.