കൊച്ചി: തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദത്തില്‍ ചെയര്‍പേഴ്‌സണ് എതിരെ കൂടുതല്‍ തെളിവുകള്‍. പണം നല്‍കിയ കവര്‍ കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണ് നല്‍കുന്ന ദൃശ്യത്തിലെ ശബ്ദം പുറത്ത്. പണം വാങ്ങുന്നത് ശരിയല്ലെന്ന് ചെയര്‍പേഴ്‌സണോട് കൗണ്‍സിലര്‍മാര്‍ പറയുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്.
പരാതി എന്ന് കരുതിയാണ് കവര്‍ സ്വീകരിച്ചത് എന്നായിരുന്നു ചെയര്‍പേഴ്‌സന്റെ വാദം. ചെയര്‍പേഴ്‌സണ്‍ പണം തന്നെന്ന് സ്ഥിരീകരിച്ച് ഭരണപക്ഷ കൗണ്‍സിലര്‍മാരും രംഗത്തെത്തി. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാന്‍ ഡിസിസി യോട് റിപ്പോര്‍ട്ട് തേടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. കുറ്റം ചെയ്തെന്ന് കണ്ടാല്‍ നടപടിയുണ്ടാകും. ഡിസിസിയോട് റിപ്പോര്‍ട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News