Home-bannerKeralaNews
ടാർസെന്റെ ‘മകൻ’ അമ്മയെ കുത്തിക്കൊന്നു, മകനെ പോലീസ് വെടിവെച്ചു കൊന്നു
ലൊസാഞ്ചലസ് ∙ അറുപതുകളിലെ ‘ടാർസൻ’ ടിവി പരമ്പരയിലൂടെ പ്രശസ്തനായ യുഎസ് നടൻ റോൺ ഈലൈയുടെ ഭാര്യ വലെറി ലൻഡീനെ ഇവരുടെ ഇളയമകൻ കുത്തിക്കൊന്നു. പിതാവ് റോൺ ഈലൈ(81)യും വീട്ടിലുണ്ടായിരുന്നു. അച്ഛനാണ് അമ്മയെ ആക്രമിച്ചതെന്നു പൊലീസിൽ വിളിച്ചറിയിച്ച ശേഷം മകൻ വീടിനു പുറത്തേക്ക് പോകുകയും ചെയ്തു.
പൊലീസെത്തിയപ്പോൾ വീണ്ടും അക്രമാസക്തനായ മകൻ കാമറൺ ഈലൈ(30)യെ വെടിവച്ചു കൊന്നു.കലിഫോർണിയയിലെ ഹോപ് റാഞ്ചിലുള്ള വീട്ടിലായിരുന്നു കാമറൺ കത്തിയുമായി അമ്മ വലെറി(62)യെ ആക്രമിച്ചത്.
രോഗം മൂലം സംസാരശേഷി നഷ്ടപ്പെട്ട ഈലൈയിൽനിന്നു പൊലീസ് വളരെ ക്ലേശിച്ചു കാര്യങ്ങൾ മനസ്സിലാക്കുകയായിരുന്നു.
മുൻ ‘മിസ് ഫ്ലോറിഡ’യായ വലറിയെ 1984 ലാണു റോൺ ഈലൈ വിവാഹം ചെയ്തത്. കേർസ്റ്റൻ, കൈറ്റ്ലൻഡ് എന്നിവരാണ് ഇവരുടെ മറ്റു മക്കൾ.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News