യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… കോട്ടയം വഴിയുള്ള റെയിൽ ഗതാഗതത്തിന് നിയന്ത്രണം
ഇടപ്പള്ളിയിലെ ട്രാക്ക് നവീകരണുവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 27, 29 നും മാർച്ച് 1 മുതൽ 5 വരെയും 56363 നിലമ്പൂർ – കോട്ടയം പാസഞ്ചർ കളമശ്ശേരി കൊണ്ട് യാത്ര അവസാനിപ്പിക്കുന്നതാണെന്ന് റെയിൽവേ. ഈ ദിവസങ്ങളിൽ കണ്ണൂർ – എറണാകുളം 16306 ഇന്റർസിറ്റി ആലുവയിൽ യാത്ര അവസാനിപ്പിക്കും. ഇന്നലെ 56363 നിലമ്പൂർ – കോട്ടയം പാസഞ്ചർ മുൻകൂട്ടി അറിയിക്കാതെ കളമശ്ശേരി മുതൽ കോട്ടയം വരെ റദ്ദ് ചെയ്തത് യാത്രക്കാരെ കൂടുതൽ ദുരിതത്തിലാക്കിയിരുന്നു.
കൂടാതെ വൈക്കം റോഡിനും പിറവത്തിനും ഇടയിൽ ഗിർഡർ മാറ്റുന്ന ജോലി പുരോഗമിക്കുന്നതിനാൽ ഫെബ്രുവരി 29 ന് 16335 ഗാന്ധിധാം – നാഗർകോവിൽ എക്സ്പ്രസ്സ് രണ്ടുമണിക്കൂർ പിടിച്ചിടുന്നതാണ്. ഈ ദിവസം 16348 തിരുവനന്തപുരം എക്സ്പ്രസ്സ്, 16344 തിരുവനന്തപുരം അമൃത എക്സ്പ്രസ്സ്, 16350 കൊച്ചുവേളി കൊച്ചുവേളി രാജാറാണി എക്സ്പ്രസ്സുകൾ എറണാകുളത്തിനും കോട്ടയത്തിനും ഇടയിൽ ഒന്നരമണിക്കൂർ വൈകുമെന്നും റെയിൽവേ അറിയിച്ചിട്ടുണ്ട്.
രാത്രി കോട്ടയത്തേക്കുള്ള ട്രെയിനുകൾക്കാണ് നിയന്ത്രണം ഏർപ്പെട്ടുത്തിയിരിക്കുന്നത്. രാത്രിയിലെ ട്രാക്ക് നവീകരണ ജോലികൾ അവസാനിപ്പിച്ച ശേഷം മാർച്ച് 5 വരെ കളമശ്ശേരിയിൽ നിന്ന് 56363 പാസഞ്ചർ കോട്ടയത്ത് എത്തിച്ച ശേഷം പുലർച്ചെ 05 20 ന് 56362 കോട്ടയം നിലമ്പൂർ പാസഞ്ചറായി സർവീസ് ആരംഭിക്കുന്നതുമാണ്.
പിറവത്തിനും വൈക്കത്തിനും മദ്ധ്യേ ട്രെയിനുകളുടെ വേഗതയും നിയന്ത്രിച്ചിട്ടുണ്ട്