കോട്ടയത്ത് ആത്മഹത്യ ചെയ്യാന്‍ റെയില്‍ പാളത്തില്‍ കിടന്ന യുവാവിന് ‘സെല്‍ഫി’യിലൂടെ പുതുജീവന്‍!
ചങ്ങനാശേരി: ഭാര്യയുമായി പിണങ്ങി ആത്മഹത്യ ചെയ്യാന്‍ വേണ്ടി റെയില്‍വേ പാളത്തില്‍ കിടന്ന യുവാവിനെ ജീവിതത്തിലേക്ക് തിരികെ എത്തിച്ചത് അവസാന നിമിഷം എടുത്ത സെല്‍ഫി. ഭാര്യയുമായി പിണങ്ങി വീട്ടില്‍ നിന്നിറങ്ങിയ യുവാവ് മരിക്കാന്‍ പോകുന്നു എന്ന് അറിയിച്ച് റെയില്‍വേ പാളത്തില്‍ കിടക്കുന്ന സെല്‍ഫി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം.
യുവാവിന്റെ സന്ദേശം കണ്ട സുഹൃത്തുകള്‍ അന്വേഷണത്തിനായി പോയെങ്കിലും കണ്ടെത്താനായില്ല. ഫോട്ടോ സൂഷ്മമായി പരിശോധിച്ചപ്പോള്‍ യുവാവ് കിടന്നിരുന്ന റെയില്‍വെ പാളത്തിനു സമീപമുള്ള മൈല്‍കുറ്റിയുടെ നമ്പര്‍ ശ്രദ്ധയില്‍പ്പെട്ടു.
ഇതിനിടയില്‍ കേരള എക്സ്പ്രസ്സില്‍ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശി സുഹൃത്തിനും സെല്‍ഫി സന്ദേശം യുവാവ് ഫോര്‍വേഡ് ചെയ്ത് കിട്ടിയിരിന്നു. തിരുവല്ലയില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ ഇദ്ദേഹം ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈല്‍ക്കുറ്റിയുടെ നമ്പറിനെ കുറിച്ചും ആത്മഹത്യ ചെയ്യാന്‍ കിടക്കുന്ന സുഹൃത്തിനെ കുറിച്ചും സൂചന നല്‍കി.
ഫോട്ടോയില്‍ കണ്ട മൈല്‍കുറ്റിയുടെ സമീപം ട്രെയിന്‍ എത്തുന്നതിനു നിമിഷങ്ങള്‍ക്കു മുന്‍പ് പാളത്തിനു നടുവില്‍ കിടന്നിരുന്ന യുവാവുനെ സുഹൃത്തുക്കള്‍ കണ്ടെത്തി. ട്രെയിന്‍ തട്ടാതിരിക്കാന്‍ യുവാവിനെ അടുത്ത കണ്ടത്തിലേക്ക് തള്ളിമാറ്റിയതോടെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ യുവാവ് രക്ഷപെടുകയായിരിന്നു.