NationalNews

അമേരിക്കയിൽ ഇന്ത്യൻ കുടുംബത്തിന് ദാരുണാന്ത്യം, ബാക്കിയായത് മകൻ മാത്രം

വാഷിങ്ടൺ: യുഎസിലെ ടെക്‌സാസിൽ ഇന്ത്യൻ വംശജരായ കുടുംബത്തിലെ മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ടു. ലിയാൻഡറിലെ താമസക്കാരായ അരവിന്ദ് മണി (45), ഭാര്യ പ്രദീപ അരവിന്ദ് (40), മകൾ ആൻഡ്രിൽ അരവിന്ദ് (17) എന്നിവരാണ് ബുധനാഴ്ച പുലർച്ചെ 5.45 ഓടെ ലാംപാസ് കൗണ്ടിക്ക് സമീപം അപകടത്തിൽ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. 

അരവിന്ദും ഭാര്യയും മകളെ നോർത്ത് ടെക്‌സാസിലെ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെക്കാണ് അപകടം. പെൺകുട്ടി ഹൈസ്‌കൂളിൽ നിന്ന് ബിരുദം നേടി, ഡാളസ് സർവകലാശാലയിൽ ചേരാൻ പോകുകയായിരുന്നു. കുടുംബത്തിൻ്റെ വാഹനത്തിൽ ഇടിച്ച കാർ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർ അപകടത്തിൽ മരിച്ചതായി അധികൃതർ പറഞ്ഞു. 160 കിലോമീറ്ററിലാണ് അപകടമുണ്ടാക്കിയ കാർ എത്തിയതെന്ന് ദൃക്‌സാക്ഷി പറഞ്ഞു. ഇന്ത്യൻ കുടുംബം സഞ്ചരിച്ച കാറിന് മണിക്കൂറിൽ 112 കിലോമീറ്റർ  വേ​ഗതയുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറുകൾ കത്തിയമർന്നു. 

കുടുംബത്തിൽ ഇനി 14കാരനായ മകൻ മാത്രമാണ് അവശേഷിക്കുന്നത്. അപകട സമയം ഈ കുട്ടി ഇവരോടൊപ്പമുണ്ടായിരുന്നില്ല. കുട്ടിയെ സഹാിക്കാനായി GoFundMe പേജ്  7 ലക്ഷം ഡോളർ സ്വരൂപിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker