കട്ടപ്പന: ട്രാഫിക് പോലീസ് എസ്.ഐയെ പോലീസ് ക്വാര്‍ട്ടേഴ്സ് വക സ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കട്ടപ്പന ട്രാഫിക് യൂണിറ്റിലെ ഗ്രേഡ് എസ്.ഐ. വണ്ടന്‍മേട് രാജാക്കണ്ടം കുരിശുവീട്ടില്‍ ജയിംസ് ശൗര്യാര്‍(52) ആണു മരിച്ചത്. വണ്ടന്‍മേട് പോലീസ് ക്വാര്‍ട്ടേഴ്സ് വക സ്ഥലത്തെ ചോല മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണു മൃതദേഹം കണ്ടെത്തിയത്. മുമ്പ് വണ്ടന്‍മേട് പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിട്ടുണ്ട്. വണ്ടന്‍മേട് സി.ഐ: വി.എസ്. നവാസിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. വണ്ടന്‍മേട്, കമ്പംമേട്ട് പോലീസ് സ്‌റ്റേഷനുകളില്‍ ജോലി ചെയ്തിട്ടുണ്ട്. ആത്മഹത്യാ കാരണം വ്യക്തമല്ല. ഭാര്യ: സുജ. മക്കള്‍: സരുണ്‍, ജോണ്‍.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News