KeralaNews

ചന്ദനക്കുടം,പേട്ട തുള്ളൽ; എരുമേലിയിലെ ഗതാഗത ക്രമീകരണങ്ങൾ ഇങ്ങനെ

കോട്ടയം:എരുമേലിയിലെ ചന്ദനക്കുടം, പേട്ടകെട്ട് എന്നിവയോടനുബന്ധിച്ച് 11.01.2024 തീയതി വൈകിട്ട് 4.00 മണി മുതല്‍ 12.01.2024 തീയതി വൈകിട്ട് 8.00 മണി വരെ എരുമേലിയില്‍ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.


 കാഞ്ഞിരപ്പളളി ഭാഗത്തുനിന്നും റാന്നി ഫത്തനംതിട്ട ഭാഗത്തേയ്ക്ക് പോകുന്ന വാഹനങ്ങൾ കുറുവാമുഴി പെട്രോൾപമ്പ് ജംങ്ങഷനിൽ നിന്നും വലത്തോട്ടു തിരിഞ്ഞ് ഓരുങ്കൽക്കടവ് -പതാലിപ്പടി (അമ്പലത്തിനുപുറകുവശം ) കരിമ്പിൻതോട് ചെന്ന് മുക്കട വഴി പോകുക.

 കാഞ്ഞിരപ്പളളി കുറുവാമുഴി ഭാഗത്തുനിന്നും എരുമേലി മുണ്ടക്കയം ഭാഗത്തേയ്ക്ക് പോകേണ്ടവാഹനങ്ങൾ കൊരട്ടിപാലത്തിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പാറമട – മഠം പടി വഴി പോകുക.

 മുണ്ടക്കയം ഭാഗത്തുനിന്നും റാന്നി,പത്തനംതിട്ട ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ പ്രോപ്പോസ് – MES – മണിപ്പുഴ വന്ന് ഇടത്തോട്ടു തിരിഞ്ഞ് കനകപ്പലം വന്നു പോകുക.

 റാന്നി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി ഭാഗത്തേയ്ക്ക് വരുന്ന വാഹനങ്ങൾ മുക്കട റബ്ബർ ബോർഡ് ജംഗ്ഷനിൽ നിന്നും ഇടത്തോട്ടുതിരിഞ്ഞു ചാരുവേലി -കരിക്കാട്ടുർസെന്റർ -പഴയിടം- ചിറക്കടവ് വഴി പോകുക.

 പമ്പാവാലി ഭാഗത്തുനിന്നും കാഞ്ഞിരപ്പളളി, മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ M.E.S COLLEGE ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമടയിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞു പോകുക.

 പമ്പാവാലി ഭാഗത്തുനിന്നും മുണ്ടക്കയം ഭാഗത്തയ്ക്ക് വരുന്ന വാഹനങ്ങൾ M.E.S COLLEGE ജംഗ്ഷനില്‍ നിന്നും തിരിഞ്ഞു പ്രോപ്പോസ്- പാറമടയിൽ – പുലിക്കുന്ന് വഴി പോകുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button