EntertainmentKeralaNews

ടൊവിനോ ഫാന്‍സുമായി തല്ല് ?വിശദീകരണവുമായി മോഹന്‍ലാല്‍ ഫാന്‍സ്

കൊച്ചി:തല്ലുമാല പ്രദർശിപ്പിക്കുന്ന തിയേറ്ററിന് സമീപം മോഹൻലാൽ ആരാധകരും ടൊവിനോ തോമസ് ആരാധകരും തമ്മിൽ കൂട്ടത്തല്ല് എന്ന തരത്തിൽ ഒരു വീഡിയോ പ്രചരിച്ചിരുന്നു. എന്നാൽ ഈ വീഡിയോ വ്യാജമാണ് എന്ന് അറിയിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകർ.

ദിവസങ്ങൾക്ക് മുന്നേ സ്കൂൾ വിദ്യാർത്ഥികൾ തമ്മിലുണ്ടായ തല്ല് ആണിതെന്നും മോഹൻലാൽ ഫാൻസ്‌ യൂണിറ്റിന് ഈ വീഡിയോയിലുള്ളവരെ അറിയില്ലെന്നും മോഹൻലാൽ ഫാൻസ്‌ ക്ലബ് എന്ന ഫേസ്ബുക്ക് പേജിലൂടെ ആരാധകർ വ്യക്തമാക്കി.

തല്ലുമാലയ്ക്ക്‌ മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നിന്നും ലഭിക്കുന്നത്. സിനിമയിലെ ആക്ഷൻ രംഗങ്ങളും അഭിനേതാക്കളുടെ പ്രകടനവും മികച്ച അഭിപ്രായമാണ് നേടുന്നത്. ടൊവിനോ തോമസ്, ലുക്മാൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ വലിയ കയ്യടി തന്നെ നേടുന്നുണ്ട്. ചടുലമായ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷക അഭിപ്രായം.

ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷൈന്‍ ടോം ചാക്കോ, ലുക്ക്മാന്‍, ചെമ്പന്‍ വിനോദ്,ജോണി ആന്റണി, ഓസ്റ്റിന്‍, അസീം ജമാല്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കിക്കുന്നത്. ബീപാത്തുവായി കല്യാണി പ്രിയദർശനും എത്തുന്നു.

മുഹ്‌സിന്‍ പരാരി, അഷ്‌റഫ് ഹംസ എന്നിവരാണ് ചിത്രത്തിന്റെ രചന. ക്യാമറ ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുധര്‍മന്‍ വള്ളിക്കുന്ന്, എഡിറ്റര്‍ നിഷാദ് യൂസഫ്, ആര്‍ട്ട് ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, ചീഫ് അസോസിയേറ്റ് റഫീഖ് ഇബ്രാഹിം, ഡിസൈന്‍ ഓള്‍ഡ്‌മോങ്ക്, സ്റ്റില്‍സ് വിഷ്ണു തണ്ടാശ്ശേരി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button