തിരുവനന്തപുരം: സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഒക്ടോബറോടുകൂടി തുറക്കാന്‍ ശിപാര്‍ശ. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പിനും സമര്‍പ്പിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചത്.
മാസങ്ങളായി അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു തുറക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) അംഗങ്ങള്‍ സര്‍ക്കാരിനെ സമീപിച്ചതോടെയാണു തുറക്കലിനു വഴിതെളിഞ്ഞത്.
ഒക്ടോബറോടുകൂടി തുറക്കല്‍ സാധ്യമാകുമെന്ന ഉറപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ സിഐഐ പ്രതിനിധികള്‍ക്കു നല്‍കിയതായാണു സൂചന. അതേസമയം, സഞ്ചാരികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കരുതെന്ന ആവശ്യം സിഐഐ മുന്നോട്ടുവച്ചിട്ടുണ്ട്.