കടലില്‍ കുളിക്കുന്നതിനിടയില്‍ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു
കടലില്‍ കുളിക്കുന്നതിനിടയില്‍ സ്രാവിന്റെ കടിയേറ്റ് വിനോദ സഞ്ചാരി മരിച്ചു. ഓസ്ട്രേലിയയുടെ വടക്കു പടിഞ്ഞാറന്‍ സമുദ്രതീരത്തെ കേബിള്‍ ബീച്ചില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. കടലില്‍ കുളിക്കുന്നതിനിടയില്‍ സ്രാവിന്റെ കടിയേറ്റയാളെ പുറത്തെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
താരതമ്യേന സ്രാവിന്റെ ആക്രമണം കുറവുള്ള ബീച്ചാണ് ബ്രൂം പട്ടണത്തില്‍ നിന്ന് 22 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കേബിള്‍ ബീച്ച്. അതേസമയം, അപകടകാരികളായ ആമകളുടെ സാന്നിധ്യമുണ്ടാകുന്നതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ബീച്ച് അടച്ചിടാറുണ്ട്. സ്രാവിന്റെ ആക്രമണത്തെ തുടര്‍ന്ന് എട്ടാമത്തെ മരണമാണിത് ഓസ്ട്രേലിയയില്‍ ഉണ്ടാവുന്നത്.
എന്നാല്‍, ഇത്തരം 22 സംഭവങ്ങളാണ് രാജ്യത്തെ വിവിധ ബീച്ചുകളിലുണ്ടായതെന്ന് ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് ഏജന്‍സിയായ തരോങ്ക കണ്‍സര്‍വേഷന്‍ സൊസൈറ്റി അഭിപ്രായപ്പെടുന്നു.