Featuredhome bannerHome-bannerKeralaNewsNews

തൃശൂരിൽ മിന്നൽ ചുഴലിയും കനത്ത മഴയും;വൈദ്യുതി ബന്ധം തകർന്നു

തൃശ്ശൂർ: തൃശ്ശൂർ കൊടകര വെള്ളിക്കുളങ്ങര മേഖലയിൽ മിന്നൽ ചുഴലി. കൊപ്ലിപ്പാടം, കൊടുങ്ങാ മേഖലയിലാണ് ശക്തമായ കാറ്റുവീശിയത്. പ്രദേശത്ത് വ്യാപക നാശനഷ്ടങ്ങളുണ്ടായി. വെള്ളികുളങ്ങര ഭാഗത്താണ് മിന്നൽ ചുഴലി അതിശക്തമായി വീശിയത്.

മൂന്ന് മിനിറ്റോളം നീണ്ട മിന്നൽ ചുഴലിയിൽ വലിയതോതിലുള്ള നാശനഷ്ടങ്ങളാണ് ഉണ്ടായത്. വാഴകൃഷി ധാരാളമുള്ള പ്രദേശമാണ് ഇത്. കാറ്റിൽ 1500-ലേറെ നേന്ത്രവാഴകൾ നശിച്ചതായാണ് വിവരം. നാശനഷ്ടം ഇതിലും കൂടാനാണ് സാധ്യതയെന്നാണ് വിവരം. തെങ്ങും മറ്റു മരങ്ങളുൾപ്പെടെയുള്ളവ മറിഞ്ഞുവീണിട്ടുണ്ട്. ഈ പ്രദേശത്തെ വൈദ്യുതി ബന്ധം പൂർണ്ണമായും വിഛേദിച്ചിരിക്കുകയാണ്.

മരങ്ങൾ വീണ് രണ്ട് വീടുകൾക്ക് ഭാഗികമായി തകരാറുകൾ സംഭവിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾ സംബന്ധിച്ച് വിശദ വിവരങ്ങൾ ശേഖരിച്ചുവരുന്നു. റവന്യൂ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ എത്തി കണക്കുകൾ ശേഖരിച്ചതിന് ശേഷമേ നാശനഷ്ടം സംബന്ധിച്ച കൃത്യമായ കണക്കുകൾ ലഭ്യമാകൂ

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button