KeralaNewspravasi

രവി പിള്ളയ്ക്ക് ബഹ്റൈനിൽ ഉന്നത ബഹുമതി; അവാർ‍ഡ് നേടുന്ന ഏക വിദേശ വ്യവസായി

മനാമ: ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനും പ്രവാസി വ്യവസായിയുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈനില്‍ അംഗീകാരം. ഭരണാധികാരി ഹമദ് രാജാവ് രവി പിള്ളയ്ക്ക്  ബഹ്റൈന്‍ ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍ സമ്മാനിച്ചു. രാജ്യത്തിന് രവി പിള്ള നല്‍കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഈ മഹനീയ പുരസ്കാരത്തിന് അര്‍ഹനാകുന്ന ഏക വിദേശ വ്യവസായിയാണ് ഡോ. രവി പിള്ള. 

റിഫൈനറി പ്രവര്‍ത്തനങ്ങളും, പ്രാദേശിക സമൂഹത്തിന്‍റെ വികസനത്തിനും ആഗോളതലത്തില്‍ ബഹ്റൈന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനും നല്‍കിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം സമ്മാനിച്ചത്. പുരസ്കാര നേട്ടത്തില്‍ അകമഴിഞ്ഞ നന്ദിയുണ്ടെന്ന് രവി പിള്ള പറഞ്ഞു. തന്‍റെ ടീമിന്‍റെ കൂട്ടായ പരിശ്രമത്തിന്‍റെയും ബഹ്റൈനിലെ ജനങ്ങളുടെയും രാജ്യത്തിന്‍റെ അചഞ്ചലമായ വിശ്വാസത്തിന്‍റെയും പ്രതിഫലനമാണ് ഈ അവാര്‍ഡെന്നും രവി പിള്ള പറഞ്ഞു.

അവാര്‍ഡ് തന്‍റെ 100,000ലേറെ വരുന്ന തൊഴിലാളികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സമര്‍പ്പിക്കുന്നതായും അവരുടെ പ്രയത്നവും ആത്മസമര്‍പ്പണവും പ്രതിബദ്ധതയും എല്ലാ നേട്ടങ്ങളിലും പ്രധാന പങ്കുവഹിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഈ അംഗീകാരം എല്ലാ ഇന്ത്യക്കാര്‍ക്കും, പ്രത്യേകിച്ച് ഗള്‍ഫ് മേഖലയിലെ പ്രവാസികള്‍ക്കും സമര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇവര്‍ മേഖലയിലെ പുരോഗതിക്കും സമൃദ്ധിക്കും നല്‍കിയ സംഭാവനകള്‍ വളരെ നിര്‍ണായകമാണെന്നും രവി പിള്ള കൂട്ടിച്ചേര്‍ത്തു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker