കൊല്ലം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കാൻ അപേക്ഷ നൽകി പെൺകുട്ടി. പത്തനാപുരം സ്വദേശിയായ പെൺകുട്ടിയാണ് പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിൽ അപേക്ഷ നൽകിയത്. പത്തനാപുരം, പുനലൂർ സ്വദേശികളെ വിവാഹം കഴിക്കണമെന്നാണ് പെൺകുട്ടിയുടെ ആവശ്യം.
സ്പെഷ്യൽ മാര്യേജ് ആക്ട് അനുസരിച്ച് പെൺകുട്ടി ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. പത്തനാപുരം സ്വദേശിയെ വിവാഹം കഴിക്കണമെന്നായിരുന്നു ആവശ്യം. ഇതിനു ശേഷം പുനലൂർ സ്വദേശിയായ മറ്റൊരാളെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് പുനലൂർ സബ് രജിസ്ട്രാർ ഓഫീസിലും അപേക്ഷ സമർപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ അപേക്ഷകൾ ലഭിച്ചതോടെ സബ് രജിസ്ട്രാർ ഓഫീസുകളിലെ ഉദ്യോഗസ്ഥർ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്. പെൺകുട്ടിയെയും യുവാക്കളെയും വിളിച്ചുവരുത്തി അന്വേഷിക്കാനാണ് ഉദ്യോഗസ്ഥരുടെ തീരുമാനം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News