'സന്തോഷമായി സമാധാനത്തോടെ ജീവിക്കണം'; മീരയുടെ ആദ്യ പ്രതികരണം, ശ്രീജു പറഞ്ഞത് ഇങ്ങനെ..
തൃശൂര്‍:മലയാളികളുടെ പ്രിയ നടി മീര നന്ദൻ വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂർ അമ്പലത്തിൽ വെച്ചായിരുന്നു ശ്രീജു മീരയ്ക്ക് താലി ചാർത്തിയത്. തന്റെ വിവാഹം ഗുരുവായൂരിൽ വെച്ചാകണം എന്ന് പണ്ടേ ആഗ്രഹം ഉണ്ടായിരുന്നുവെന്നും കണ്ണൻ അത്രയും തനിക്ക് പ്രധാനപ്പെട്ടതാണെന്നും മീര വിവാഹത്തിന് ശേഷം പ്രതികരിച്ചു. വിവാഹച്ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ലണ്ടനിൽ അക്കൗണ്ടന്റാണ് വരൻ ശ്രീജു.
എന്റെ ലവ് എന്റെ ലൈഫ് എന്ന ക്യാപ്ഷൻ നൽകിയാണ് മീര വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ലവ് അറേഞ്ച്ഡ് മാര്യേജ് എന്നാണ് ശ്രീജു പറഞ്ഞത്. വിവാഹം നിശ്ചയിച്ചു. ആഫ്റ്റർ പ്രണയം എന്നും ശ്രീജു പറഞ്ഞു. എന്താണ് ഇനി ഭാവി പരിപാടി എന്ന് ചോദിച്ചപ്പോൾ സന്തോഷമായി ജീവിക്കണം ബ്രോ. സന്തോഷമായി സമാധാനത്തോടെ ഞങ്ങൾക്ക് ജീവിക്കണം. അത് മാത്രമാണ് സ്വപ്നം. പിന്നെ എഫ് എമ്മിലെ ജോലി ആണ് പ്രധാനമെന്നും മീര പറഞ്ഞു.
വിവാഹം എന്ന് ചിന്തിക്കുമ്പോൾ തന്നെ ഗുരുവായൂർ അമ്പല നടയിൽ എന്നാണ് തന്റെ മനസ്സിൽ വന്നതെന്നും ഒരുപാട് ഇമോഷൻസിലൂടെ കടന്നുപോവുകയാണെന്നും മീര പറഞ്ഞു. സൃന്ദ, ആൻ അഗ്സ്റ്റിൻ ഉൾപ്പെടെയുള്ള മീരയുടെ സുഹൃത്തുക്കളും വിവാഹത്തിന് എത്തിയിരുന്നു. കേരള സാരിയാണ് മീര ധരിച്ചത്. ഉണ്ണിയാണ് മീരയെ അണിയിച്ചൊരുക്കിയത്.
വളരെ സിംപിളായാണ് മീര എത്തിയത്. സ്വർണം ഒഴിവാക്കിയാണ് മീര എത്തിയത്. മൂന്ന് ദിവസമായി വിവാഹത്തിന്റെ ആഘോഷം തുടങ്ങിയിട്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മെഹന്ദി, ഹൽദി ചടങ്ങുകൾക്ക് മീരയുടെ സുഹൃത്തുക്കളും താരങ്ങളുമെത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ആയിരുന്നു മീരയുടെ വിവാഹ നിശ്ചയം. വിവാ നിശ്ചയത്തിന് പിന്നാലെ ചിത്രങ്ങളും വൈറലായിരുന്നു.
മാട്രിമോണി സൈറ്റ് വഴിയാണ് മീരയും ശ്രീജുവും പരിചയപ്പെട്ടത്. ഇതിന് ശേഷം രക്ഷിതാക്കൾ പരസ്പരം സംസാരിച്ചു. തുടർന്ന് വിവാഹം ഉറപ്പിച്ചു. കൊച്ചി എളമക്കര സ്വദേശിനിയായ മീര നന്ദൻ മുല്ല എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2008 ൽ ആണ് മുല്ല റിലീസ് ആയത്. നിലവിൽ ദുബായിൽ നിന്നുള്ള മലയാളം റേഡിയോ സ്റ്റേഷൻ ഗോൾഡ് 101. 3 എഫ് എമ്മിൽ ആർ ജെ യാണ് മീര. മലപ്പുറം സ്വദേശിയാണ് ശ്രീജു, ലണ്ടനിൽ അക്കൗണ്ടന്റാണ് ശ്രീജു.