തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപ് മരിച്ച സംഭവത്തില്‍ അപകടമുണ്ടാക്കിയ ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കെതിരേ പോലീസ് കൊലക്കുറ്റം ചുമത്തി. എന്നാല്‍ ലോറി ഇതുവരെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. സംഭവത്തില്‍ ഫോര്‍ട്ട് അസി. കമ്മീഷണര്‍ പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രദീപിന്റെ മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നേമം പോലീസ് കേസെടുത്തത്. പ്രദീപിന് നിരവധി ഭീഷണി സന്ദേശങ്ങള്‍ ലഭിക്കാറുണ്ടായിരുന്നുവെന്നും വിദേശത്ത് നിന്നും ഭീഷണികള്‍ ഫോണിലൂടെയും മറ്റും വന്നിരുന്നുവെന്നും കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ബന്ധുക്കള്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനും പ്രതിപക്ഷത്ത് നിന്ന് നിരവധി നേതാക്കളും കെയുഡബ്ല്യൂജെയും ആവശ്യപ്പെട്ടു.
https://youtu.be/LnECAcJZ5kA