കോട്ടയം: കൊവിഡ് രോഗികളുടെ എണ്ണം രണ്ട് ദിവസത്തിനിടെ പതിനൊന്നായി ഉയര്‍ന്നതോടെ കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് കൂടി കര്‍ശന നിയന്ത്രണം തുടരാന്‍ മന്ത്രി പി.തിലോത്തമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു.
ജില്ലയില്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് മാത്രമാണ് ഭരണകൂടം അനുമതി നല്‍കിയത്. തീവ്രബാധിത പ്രദേശമായ തലയോലപ്പറമ്പ് പഞ്ചായത്തിനോട് ചേര്‍ന്ന ഉദയനാപുരം, മറവന്‍തുരുത്ത്, തലയോലപറമ്പ് പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും ഹോട്ട്‌സ്‌പോട്ടാക്കും.
പുതിയ സാഹചര്യത്തെ ഗൗരവത്തോടെ കാണുന്നതായി അവലോകന യോഗത്തിന് ശേഷം ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമന്‍ പറഞ്ഞു. രോഗവ്യാപനം തടയാന്‍ കൂടുതല്‍ റാന്‍ഡം ടെസ്റ്റുകള്‍ വേഗത്തില്‍ നടത്തുമെന്നും മേഖലയില്‍ ആവശ്യമായ ഭക്ഷണവും കുടിവെള്ളവും എത്തിച്ച് നല്‍കുമെന്നും എല്ലാ ആശുപത്രികളിലേയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസ സൗകര്യം ഉള്‍പ്പെടെ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
മാസ്‌കുകള്‍ ധരിക്കാതെ ആരും പുറത്തിറങ്ങരുതെന്ന ആവശ്യപ്പെട്ട മന്ത്രി കോട്ടയത്ത് സമൂഹവ്യാപനമില്ലെന്നും അറിയിച്ചു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന മെയ് 3 വരെ ജില്ലയില്‍ നിയന്ത്രണങ്ങളുണ്ടാവുമെന്നും അതില്‍ തന്നെ ഈ മൂന്ന് ദിവസം കര്‍ശന നിയന്ത്രണം പാലിക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.