തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്നു ചാടിപ്പോയ കടുവയെ പിടികൂടി. മയക്കുവെടി വച്ചാണ് കടുവയെ പിടികൂടിയത്. പാര്‍ക്കിനുള്ളില്‍ തന്നെയായിരുന്നു കടുവ. ശനിയാഴ്ചയാണ് കടുവ കൂട്ടില്‍ നിന്നു ചാടിപ്പോയത്.
രണ്ടു മാസത്തോളം വയനാട് ചീയമ്പം പ്രദേശത്ത് വളര്‍ത്ത് മൃഗങ്ങളെ കൊന്നൊടുക്കിയ കടുവ കഴിഞ്ഞ 25 നാണ് കൂട്ടിലായത്. ചീയമ്പം കോളനി പരിസരത്ത് വളര്‍ത്ത് നായയെ പിടിക്കാന്‍ ശ്രമിച്ച കടുവയെ പ്രദേശവാസികള്‍ പാട്ടകൊട്ടി തുരത്തുകയായിരുന്നു. ആനപന്തിയില്‍ സ്ഥാപിച്ച കൂട്ടില്‍ കയറിയ കടുവയെ പിന്നീട് ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ചു.
ചീയമ്പം പ്രദേശത്ത് നിന്ന് നാലു വര്‍ഷത്തിനിടെ പിടികൂടുന്ന മൂന്നാമത്തെ കടുവയാണിത്. ട്രീറ്റ്‌മെന്റ് കേജ് എന്ന പ്രത്യേക കൂട്ടിലാണ് കടുവയെ പാര്‍പ്പിച്ചത്. ഈ കൂടിന്റെ മേല്‍ഭാഗം പൊളിച്ചാണ് കടുവ രക്ഷപ്പെട്ടു പോയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News