പാലക്കാട്: എടത്തനാട്ടുകരയില്‍ ഉപ്പുകുളത്ത് കടുവ ആക്രമണത്തില്‍ യുവാവിന് പരുക്ക്. ഇന്ന് പുലര്‍ച്ചെ ടാപ്പിങ്ങിന് പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെയാണ് കടുവ ആക്രമിച്ചത്. ബഹളം വെച്ചതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ളവരെല്ലാം ഓടിയെത്തിയതോടെ കടുവ തന്നെ വിട്ട് പോവുകയായിരുന്നെന്ന് ഹുസൈന്‍ പറഞ്ഞു.
ശരീരത്തിലാകമാനം കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഹുസൈന്‍ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പുകുളം മേഖലയില്‍ പലയിടത്തായി കടുവയെ കണ്ടതായി നാട്ടുകാര്‍ പറഞ്ഞു. നിരവധി പേരുടെ വളര്‍ത്തുനായ്ക്കളേയും പശുക്കളെയും ആടുകളെയുമെല്ലാം കടുവ പിടിച്ചിട്ടുണ്ട്. ഇക്കാര്യം വനം വകുപ്പിനെ അറിയിച്ചെങ്കിലും ഒരു നടപടിയും എടുത്തിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News