തൃശൂര്‍: കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും രൂക്ഷമായി വിമര്‍ശിച്ച് തൃശൂര്‍ അതിരൂപതാ. കോണ്‍ഗ്രസ് സ്വയം ശവക്കുഴി തോണ്ടുകയാണ്. ബിജെപിയുടെ മുദ്രാവാക്യത്തിന് നേതാക്കള്‍ കുട ചൂടി കൊടുക്കരുതെന്നും അതിരൂപതാ മുഖപത്രം ‘കത്തോലിക്കാസഭ’ തുറന്നടിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഇരട്ടത്താപ്പാണെന്നും ജനം അംഗീകരിക്കില്ലെന്നും ലേഖനത്തില്‍ പറയുന്നു. നേതൃത്വമില്ലായ്മയും ഉള്‍പ്പോരും കുതികാല്‍വെട്ടും കോണ്‍ഗ്രസിന് തന്നെ നാണക്കേടാണ്. പേരില്‍ ഗാന്ധി ഉണ്ടായതുകൊണ്ട് വിജയം കാണാനാവില്ലെന്നും മുഖപത്രം വിമര്‍ശിക്കുന്നു.
നേതാക്കള്‍ തമ്മിലടിച്ച് ബിജെപിയെ സഹായിക്കുകയാണെന്നും മുഖപത്രം വിമര്‍ശിക്കുന്നു. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് പരാജയവും ലേഖനത്തില്‍ പരാമര്‍ശിക്കുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News