FeaturedflashHome-bannerKeralaNews
പാലക്കാട് സ്‌കൂൾ വിദ്യാർഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; 3 കുട്ടികൾക്ക് ദാരുണാന്ത്യം
പാലക്കാട്: കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് അപകടം. മൂന്ന് വിദ്യാര്‍ഥികൾ മരിച്ചും. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് കരിമ്പയില്‍വെച്ച് മറിഞ്ഞത്. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത്.
വൈകുന്നേരം നാലു മണിയോടെയാണ് അപകടം. മഴയത്ത് നിയന്ത്രണം തെറ്റിയാകാം ലോറി മറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. ലോറി വലതുവശത്തേക്ക് ചെരിഞ്ഞ് മറിയുകയായിരുന്നു. കുട്ടികളെ പ്രദേശത്തെ ആശുപത്രിയിലേക്ക് മാറ്റി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News