FeaturedKeralaNews

വൈക്കത്ത്‌ ആറ്റിൽ കുളിക്കാനിറങ്ങിയ പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ മുങ്ങി മരിച്ചു

കോട്ടയം: വൈക്കം വെള്ളൂർ ചെറുകര പാലത്തിന് താഴെ മൂവാറ്റുപ്പുഴയാറിൽ കുളിക്കാനിറങ്ങിയ അരയൻകാവ് സ്വദേശികളായ ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നു പേർ മുങ്ങി മരിച്ചു. മൂന്നു പേരുടെയും മൃതദേഹം കിട്ടി. മുണ്ടക്കൽ സ്വദേശി ജോൺസൺ (56), അലോഷി (16), ജിസ്മോൾ (15) എന്നിവരാണ് മരിച്ചത്. അരയൻകാവ് സ്വദേശികളായ ഇവർ ബന്ധുവീട്ടിൽ എത്തിയതായിരുന്നെന്നാണ് വിവരം.

ആറു പേരാണ് കുളിക്കാനിറങ്ങിയത്. മൂന്നു പേരെ കാണാതായതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ നാട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന്  അഗ്നിശമന സേനയും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹം കണ്ടെടുത്തത്. രണ്ടു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker