ബുറേവി; കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മൂന്നു മരണം
ചെന്നൈ: ബുറേവി ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മൂന്ന് പേര്‍ മരിച്ചു. കടലൂരില്‍ വീട് തകര്‍ന്ന് 35 കാരിയായ യുവതിയും ഇവരുടെ 10 വയസുള്ള മകളും മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവും മരണമടഞ്ഞു.
അടുത്ത 12 മണിക്കൂറില്‍ ബുറേവിയുടെ തീവ്രത കുറയുമെന്നു അതിതീവ്ര ന്യൂനമര്‍ദം ന്യൂനമര്‍ദമായി മാറുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. പുതുശേരി ഉള്‍പ്പെടെയുള്ള മേഖലകളില്‍ വലിയതോതില്‍ വെള്ളക്കെട്ട് അനുഭവപ്പെട്ടു.
നിരവധി വീടുകള്‍ തകരുകയും കനത്ത കൃഷിനാശമുണ്ടാവുകയും ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. പരമാവധി ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ടെന്നും, ഇത് ആശ്വാസമേകുന്ന ഘടകമാണെന്നും അധികൃതര്‍ പറയുന്നു.