പാലക്കാട്: വണ്ടിത്താവളം-തത്തമംഗലം റോഡില്‍ ചുള്ളിപെരുക്കമേട്ടില്‍ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് മരണം. രണ്ടുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 10 മണിയോടെയായിരുന്നു അപകടം.
പട്ടഞ്ചേരി ചേരിങ്കല്‍ വീട്ടില്‍ രഘുനാഥന് (34), വണ്ടിത്താവളം അലയാര്‍ കണ്ണപ്പന്റെ മകന് കാര്‍ത്തിക് (22), തൃശ്ശൂര്‍ പോര്‍ക്കളം മൂര്‍ക്കത്ത് വീട്ടില്‍ അജിത്ത് എന്നിവരാണ് മരിച്ചത്. പരിക്കേറ്റ വണ്ടിത്താവളം പട്ടഞ്ചേരി വേലായുധന്റെ മകന് ദിനേശ് (32), തൃശ്ശൂര്‍ കുന്നംകുളം വേണുവിന്റെ മകന് ദിനേശ് (27) എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരെ പിന്നീട് തൃശൂരിലേക്ക് മാറ്റി.
അമിതവേഗതാകാം അപകടകാരണമെന്നാാണ് പ്രാഥമിക നിഗമനം. വാഹനങ്ങളിലൊന്നില്‍ മൂന്നുപേരും മറ്റൊന്നില്‍ രണ്ടുപേരുമാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.