News
ക്ലബ്ബ് ഹൗസിൽ മുസ്‌ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമർശം; മൂന്നുപേർ അറസ്റ്റിൽ
മുംബൈ:സാമൂഹിക മാധ്യമമായ ക്ലബ്ബ് ഹൗസിലെ ചാറ്റിങ്ങിനിടെ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമർശം നടത്തിയ മൂന്നുപേരെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഹരിയാണയിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റുചെയ്തത്. മൂവരെയും ഹരിയാണ കോടതിയിൽ ഹാജരാക്കിയശേഷം ശനിയാഴ്ചയോടെ മുംബൈയിലെത്തിക്കും.
ആകാശ് (19), ജയ്ഷണവ് കാക്കർ (21), യാഷ് പരശ്വർ (21) എന്നിവരാണ് അറസ്റ്റിലായത്. മുംബൈയിലെ സംഘടനയാണ് വിവാദ ചാറ്റിനെതിരേ പോലീസിൽ പരാതിനൽകിയത്. പരാതി ലഭിച്ച് 24 മണിക്കൂറിനകമാണ് അറസ്റ്റ്.
അതിവേഗം നടപടിയെടുത്ത മുംബൈ പോലീസിനെ അഭിനന്ദിച്ച് ശിവസേന എം.പി. പ്രിയങ്കാ ചതുർവേദി രംഗത്തെത്തി. വിവാദ ചാറ്റിന്റെ സംഘാടകരുടെ വിവരങ്ങൾ ക്ലബ്ബ് ഹൗസ്, ഗൂഗിൾ എന്നീ കമ്പനികളോട് ഡൽഹി പോലീസും ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News