കൊവിഡ് വാക്സിൻ മ്യാൻമറിലേക്ക് കടത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
ഗോഹട്ടി: കോവിഡ് വാക്സിന് അനധികൃതമായി വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച മൂന്ന് പേര് മണിപൂരില്‍ പിടിയില്‍. മൊഹമ്മദ് ഫിറോസ് ഖാന്(30), ഇമ്രാന് ഖാന്(22), ശുഭം കുമാര്‍ ആനന്ദ്(23) എന്നിവരാണ് അറസ്റ്റിലായത്. മ്യാന്മറിലേക്ക് കടത്താനാണ് ഇവര്‍ ശ്രമിച്ചത്.
വലിയ അളവില്‍ കോവിഷീല്‍ഡ് വാക്സിന്, റംദെസ്വിര്, മറ്റ് മരുന്ന് ഉപകരണങ്ങള്‍ എന്നിവയാണ് വാഹനത്തില്‍ മ്യാന്മറിലേക്ക് കടത്താന്‍ സംഘം ശ്രമിച്ചത്.
വാഹനപരിശോധനയ്ക്കിടെയാണ് പോലീസ് ഇവ കണ്ടെത്തിയത്. മരുന്നുകള്‍ മൊറെ അതിര്‍ത്തി വഴി മ്യാന്മറിലേക്ക് കടത്താനുള്ള ശ്രമമായിരുന്നുവെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവര്‍ക്ക് മരുന്നുകള്‍ ലഭിച്ചത് എവിടെ നിന്നാണെന്നും കേസില്‍ വേറെ ആര്‍ക്കെങ്കിലും പങ്കുണ്ടുയെന്നും അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു.