കോട്ടയം: കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ മാണി ഇന്നലെ വിളിച്ച സംസ്ഥാന കമ്മിറ്റിയില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന പരാതിയുമായി പാലാ നഗരസഭാ കൗണ്‍സിലര്‍ രംഗത്ത്. കേരള കോണ്‍ഗ്രസ് അംഗവും കൗണ്‍സിലറുമായ ടോണി തോട്ടത്തിലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഫോണിലൂടെയാണ് വധഭീഷണി ഉണ്ടായതെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.
ഇന്നു പുലര്‍ച്ചയാണ് കൗണ്‍സിലറായ ടോണിക്ക് യു.കെയില്‍ നിന്നും ഫോണ്‍ കോള്‍ വന്നത്. തുടര്‍ന്നു കെന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ടോണി പറയുന്നു. സംഭവത്തില്‍ വൈകിട്ട് പാലാ ഡി.വൈ.എസ്.പിക്ക് പരാതി നല്‍കുമെന്ന് ടോണി തോട്ടത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു. ടോണി മുനിസിപ്പാലിറ്റി എട്ടാം വാര്‍ഡായ കൊച്ചിടപ്പാടിയിലെ കൗണ്‍സിലറാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News