ഇന്ത്യ കൊവിഡ് ഭീതിയിൽ, ചൈനയിലെ വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത് സംഗീത നിശ
ന്യൂഡൽഹി:കൊവിഡിന്‍റെ രണ്ടാം തരംഗം രാജ്യത്താകെ ഭീതിപ്പെടുത്തുന്ന തരത്തില്‍ വ്യാപിക്കുമ്പോള്‍ കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ ചൈനയില്‍ ആഘോഷങ്ങള്‍ പൊടി പൊടിക്കുകയാണ്. വൈറസിന്റെ തുടക്ക സ്ഥലമായ ചൈനയിലെ വുഹാനിൽ ആണ് ആഘോഷം. മെയ് ഒന്നിന് നടന്ന വുഹാൻ മ്യൂസിക് ഫെസ്റ്റിൽ ആയിരക്കണക്കിന് ജനങ്ങള്‍ പാട്ടുപാടി നൃത്തം ചെയ്ത് ആഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയുമാണ് ജനക്കൂട്ടം ആഘോഷിച്ച് ആർപ്പുവിളിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ കാണാം. പതിനൊന്നായിരം പേരാണ് ഈ ആഘോഷത്തിൽ പങ്കെടുത്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചൈനയില്‍ കൊവിഡിനെ പിടിച്ചുകെട്ടാനായെന്നാണ് ഭരണകൂടം പറയുന്നത്.
ചൈനയില്‍ കൊവിഡിനെ ചെറുക്കാനായി എന്ന ആത്മവിശ്വാസം കൂടിയാണ് വീഡിയോയില്‍ നിന്ന് മനസിലാക്കാവുന്നത്. ജനങ്ങള്‍ക്ക് കൃത്യമായി വാകസിന്‍ നല്‍കിയതോടെ കൊവിഡ് വ്യാപനത്തെ 80 ശതമാനത്തോളം പിടിച്ച് കെട്ടാനായെന്നാണ് ചൈനീസ് ഭരണകൂടത്തിന്‍റെ അവകാശവാദം. ആത്മവിശ്വാസത്തോടെയുള്ള ചൈനയിലെ ജനങ്ങളുടെ ആഘോഷം സമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
https://youtu.be/AXTZIRnRf3k