27.6 C
Kottayam
Monday, November 18, 2024
test1
test1

ഉത്തരക്കടലാസിൽ ‘ജയ് ശ്രീറാം’ എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതിയവരും പാസായി; പ്രൊഫസർമാർക്ക് സസ്പെൻഷൻ

Must read

ലക്നൗ: പരീക്ഷയുടെ ഉത്തര പേപ്പറിൽ ജയ് ശ്രീറാം എഴുതിയവരും ക്രിക്കറ്റ് താരങ്ങളുടെ പേരെഴുതി വെച്ചവരുമൊക്കെ പാസായ സംഭവത്തിൽ രണ്ട് അധ്യാപകർക്കെതിരെ നടപടി. ഉത്തർപ്രദേശിലെ വീർ ബഹാദൂർ സിങ് പൂർവാ‌ഞ്ചൽ യൂണിവേഴ്സിറ്റിയിലെ ഫാർമസി വിദ്യാർത്ഥികളുടെ പരീക്ഷാ പേപ്പറാണ് വിവാദമായത്. തുടർന്ന് മൂല്യ നിർണയം നടത്തിയ ഡോ. വിനയ് വർമ, മനീഷ് ഗുപ്ത എന്നീ പ്രൊഫസർമാരെ സസ്‍പെൻഡ് ചെയ്തിരിക്കുകയാണ്.

Pharmacy as a career എന്ന പേപ്പറിലെ ഉത്തരത്തിനിടയ്ക്ക് ജയ് ശ്രീറാം എന്ന് എഴുതി വെച്ചിരിക്കുന്നതിന്റെയും ക്രിക്കറ്റ് താരങ്ങളായ ഹർദിക് പാണ്ഡ്യ. വിരാട് കോലി, രോഹിത് ശർമ എന്നിവരുടെ പേരുകൾ എഴുതിയിരിക്കുന്നതുമൊക്കെ വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന ഉത്തരക്കടലാസുകളുടെ പകർപ്പിൽ കാണാം. വിദ്യാർത്ഥി നേതാവായ ദിവ്യാൻഷു സിങാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി, മുഖ്യമന്ത്രി, ഗവർണർ, വൈസ് ചാൻസലർ കുടങ്ങിയവർക്ക് പരാതി നൽകിയത്. സർവകലാശയിലെ ചിലരെ പ്രതിക്കൂട്ടിൽ നിർത്തുന്നതായിരുന്നു പരാതി. 

പൂജ്യം മാർക്ക് ഉത്തരക്കടലാസിൽ ഉള്ളവർക്കും അറുപത് ശതമാനത്തിലധികം മാർക്ക് നൽകി വിജയിപ്പിച്ചു. വിവരാവകാശ നിയമപ്രകാരം പുറത്തുവന്ന പേപ്പറുകളിലെ ക്രമക്കേടുകൾ പിന്നീട് നടത്തിയ പുനർമൂല്യനിർണയത്തിലാണ് വെളിവായത്. രണ്ടാം മൂല്യനിർണയത്തിൽ മാർക്കുകൾ വളരെയധികം കുറഞ്ഞു. ഇതോടെയാണ് പരീക്ഷ പേപ്പറിൽ പലതും എഴുതിവെച്ച വിദ്യാർത്ഥികളിൽ നിന്ന് പണം വാങ്ങി മാർക്കിട്ട് കൊടുത്ത് വിജയിപ്പിച്ചു എന്ന ആരോപണം അധ്യാപർക്കെതിരെ ഉയർന്നത്. തുടർന്നാണ് നടപടി.

വിദ്യാർത്ഥികൾക്ക് അർഹതയില്ലാത്ത മാർക്കുകൾ നൽകിയെന്ന ആരോപണം ഉയർന്നതോടെ അത് അന്വേഷിക്കാൻ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തിയെന്നും കമ്മിറ്റിയുടെ റിപ്പോർട്ടിൽ ആരോപണം സത്യമാണെന്ന് സ്ഥിരീകരിച്ചുവെന്നുമാണ് വൈസ് ചാൻസലർ വന്ദന സിങ് പറഞ്ഞത്. പേപ്പറിൽ ജയ് ശ്രീറാം എഴുതിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ, താൻ പേപ്പറുകളിൽ അത് കണ്ടില്ലെന്നും എന്നാൽ മാർക്ക് നൽകാൻ വേണ്ട യാതൊന്നും ഇല്ലാത്ത ഒരു കോപ്പി കണ്ടുവെന്നുമായിരുന്നു അവരുടെ പ്രതികരണം. കൈയക്ഷരം വ്യക്തമല്ലായിരുന്നു എന്നും വി.സി പറ‌ഞ്ഞു. സംഭവത്തിൽ നടപടിയെടുക്കാൻ ആവശ്യപ്പെട്ട് രാജ്ഭവൻ, വി.സിക്ക് കത്ത് നൽകി. അധ്യാപകരെ പിരിച്ചുവിടാനാണ് അന്വേഷണ കമ്മീഷൻ നിർദേശിച്ചിരിക്കുന്നതെന്നും എന്നാൽ തെര‌ഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ അത് പിൻവലിച്ച ശേഷമായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും വി.സി പറ‌ഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡല്‍ഹിയില്‍ വായു മലിനീകരണം അതിരൂക്ഷം; സ്കൂളുകള്‍ക്ക് ഇനി ഓൺലൈൻ ക്ലാസുകള്‍; 10, 12 ക്ലാസുകള്‍ക്ക് ബാധകമല്ല

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വർദ്ധിച്ചുവരുന്ന വായു മലിനീകരണ തോത് കണക്കിലെടുത്ത് 9-ാം ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികള്‍ക്കും  ഓൺലൈൻ ക്ലാസ് ആയിരിക്കുമെന്ന് പ്രഖ്യാപനം. അതേസമയം 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള ഫിസിക്കൽ ക്ലാസുകൾ...

നയന്‍സ്‌@ 40; തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാറിന് ഇന്ന് പിറന്നാള്‍

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്ക് ഇന്ന് നാൽപതിന്‍റെ പിറന്നാള്‍ മധുരം. താരസുന്ദരിയുടെ ജീവിതം പ്രമേയമായ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയുടെ പേരില്‍ ഉയർന്ന് വന്ന വിവാദങ്ങൾക്കിടെയാണ് നയന്‍സിന്റെ നാൽപതാം ജന്മദിനം.തിരുവല്ലക്കാരി ഡയാനയില്‍ നിന്നും...

മണിപ്പൂർ സംഘർഷം കനക്കുന്നു: അസമിലെ നദിയിൽ മൃതദേഹങ്ങൾ കണ്ടെത്തി; 2 എംഎൽഎമാരുടെ വീടുകൾക്ക് കൂടി തീയിട്ടു

ഇംഫാല്‍: മണിപ്പൂരിൽ സംഘ‍ർഷം തുടരുന്നു. രണ്ട് എംഎൽഎമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. ഇത് മണിപ്പൂരിൽ നിന്നുള്ളവരുടേതാണെന്ന് കരുതുന്നു. മണിപ്പൂരിലെ സ്ഥിതി...

അപേക്ഷയാണ്, സ്പീക്കറൊക്കെ അല്പം അഡ്ജസ്റ്റ് ചെയ്ത് വെക്കണം;പുഷ്പ 2 റിലീസിൽ തിയേറ്ററുകാരോട് പൂക്കുട്ടി

കൊച്ചി:മൂന്നുവർഷത്തെ കാത്തിരിപ്പിനുശേഷം അല്ലു അർജുൻനായകനായ പുഷ്പ 2 റിലീസിന് ഒരുങ്ങുകയാണ്. അടുത്തമാസം 5-നാണ് സിനിമയുട റിലീസ്. ഇതിന് മുന്നോടിയായി വന്ന ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച് ഒരു അഭ്യർത്ഥനയുമായി എത്തിയിരിക്കുകയാണ്...

പരിശീലനത്തിനിടെ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ചു: ആലപ്പുഴയിൽ കായിക അദ്ധ്യാപകൻ അറസ്റ്റിൽ

ആലപ്പുഴ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ കായിക അദ്ധ്യാപകൻ പിടിയില്‍. ആലപ്പുഴ മാന്നാറിലാണ് സംഭവം. മാന്നാർ കുട്ടംപേരൂർ എസ്എൻ സദനം വീട്ടിൽ എസ് സുരേഷ് കുമാറിനെ (കുമാർ 43) യാണ് അറസ്റ്റ്...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.