‘വിവാഹമോചനവാര്‍ത്തകള്‍’ പിന്നിലെ കാരണം ഇതായിരുന്നു,തുറന്ന് പറഞ്ഞ് നവ്യാനായര്‍
കൊച്ചി:പ്രേക്ഷകരുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന കഥാപാത്രമാണ് പൃഥ്വിരാജ് നായകനായെത്തിയ നന്ദനം ചിത്രത്തിലെ നവ്യ നായർ അവതരിപ്പിച്ച ബാലാമണി എന്ന കഥാപാത്രത്തെ. കൃഷ്‌ണാ.. എന്ന ഗാനത്തിലൂടെ പ്രേക്ഷകരെ ഒന്നടങ്കം കരയിപ്പിച്ച ബാലാമണി ഇന്നും എന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ പത്ത് വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം നടി നവ്യ നായര്‍ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ച് എത്തിയത് ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ നവ്യയ്ക്ക് വലിയ സ്വീകരണമാണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്.
നവ്യയുടെ തിരിച്ചു വരവിന്റെ ഭാഗമായി ഒരു പ്രമുഖ ചാനലുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമ രംഗത്ത് നിന്നും താൻ മാറി നിന്ന സമയത്ത് താൻ വിവാഹ മോചിതയായെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ എന്ത് കൊണ്ടാണ് അങ്ങനെയൊരു വാർത്ത പ്രചരിക്കാനുള്ള കാരണം ഉണ്ടായത് എന്നതിന്റെ കാരണവും സാഹചര്യവുമാണ് നവ്യ ഈ അഭിമുഖത്തിലൂടെ തുറന്നു പറഞ്ഞിരിക്കുന്നത്. മകന്റെ പിറന്നാൾ ആഘോഷത്തിലും തന്റെ പിറന്നാൾ ആഘോഷത്തിലും പിന്നീട് വണ്ടി മേടിച്ചപ്പോഴും ഭർത്താവ് ഉണ്ടായിരുന്നില്ല.
ഈ കാര്യങ്ങളെല്ലാം കൂട്ടിച്ചേർത്തായിരുന്നു താൻ വിവാഹ മോചിതയായെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാൽ അതെല്ലാം കഴിഞ്ഞ് ചേട്ടന്റെ വീട്ടിലെ കാവടി ദിവസം വന്നപ്പോള്‍ ചേട്ടനും അമ്മയും മോനും എല്ലാവരും കാവടി എടുത്തിരുന്നു. അത് കൊണ്ട് തങ്ങൾ എല്ലാവരും അവിടെ പോയി ആഘോഷവും നടത്തിയിരുന്നെന്ന് നവ്യ പറഞ്ഞു. എന്നാൽ അതിന് ശേഷം അച്ഛന് ബലിയിട്ടതിന് ശേഷമാണ് ചേട്ടന്‍ തിരിച്ച് മുംബൈയിലേക്ക് മടങ്ങി പോയത് എന്നാണ് നവ്യ വ്യക്തമാക്കിയത്. എന്നാൽ ഈ സംഭവങ്ങളെല്ലാം എങ്ങനെയാണ് ആളുകളെ പറഞ്ഞ് മനസിലാക്കുക എന്ന് തനിക്കറിയില്ലെന്നും നവ്യ പറഞ്ഞു.
താൻ ഇപ്പോഴും വിവാഹിത തന്നെയാണ് എന്ന് പറയേണ്ട ആവശ്യമുണ്ടോ എന്നും നവ്യ അഭിമുഖത്തിലൂടെ ആരാധകരോട് ചോദിക്കുന്നു. എന്നാൽ ഇതെല്ലം വാര്‍ത്തയ്ക്കു വേണ്ടി മാത്രമുള്ള കാര്യങ്ങളെന്ന നിലയില്‍ ആണ് ഈ കാര്യങ്ങളെയെല്ലാം താൻ കാണുന്നുള്ളൂ എന്നും നവ്യ വ്യക്തമാക്കി. ഇതൊന്നും ഒരിക്കലും ആരും തന്നെ മോശക്കാരിയാക്കാന്‍ വേണ്ടി മനപ്പൂർവ്വം ചെയ്യുന്നതാണെന്ന് കരുതുന്നില്ല എന്നും നവ്യ വ്യക്തമാക്കി. അതോടൊപ്പം നവ്യ നായര്‍ എന്നത് ഒരു ആഗോള പ്രശ്നമാണോയെന്നും നവ്യ പ്രേക്ഷകരോട് ചോദിക്കുന്നു.