EntertainmentKeralaNews

‘ഇന്ത്യ ഇതാണ് എന്നോട് ചെയ്യുന്നത്, ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ല’; രോഗം വരുത്തിയ മാറ്റങ്ങളെ കുറിച്ച് മംമ്ത

കൊച്ചി:അടുത്ത ദിവസങ്ങളിലാണ് തനിക്ക് വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് ബാധിച്ച കാര്യം നടി മംമ്ത മോഹന്‍ദാസ് വെളിപ്പെടുത്തിയത്. തന്റെ നിറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ദിവസവും വെയില്‍ കൊള്ളാന്‍ ശ്രദ്ധിക്കുകയാണെന്നും മംമ്ത പറഞ്ഞിരുന്നു. രോഗാവസ്ഥയിലുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

ഇപ്പോള്‍ രോഗം തന്നില്‍ വരുത്തിയ മാറ്റങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. കഴിഞ്ഞ മൂന്ന് മാസങ്ങള്‍ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നുവെന്നും താരം പറഞ്ഞു. ഓരോ ദിവസവും വെള്ളയായി കൊണ്ടിരിക്കുകയാണ്. ശരീരത്തിന്റെ 70 ശതമാനവും വെള്ളയാണ്. തനിക്ക് ഇപ്പോള്‍ ബ്രൗണ്‍ മേക്കപ്പ് ഇടേണ്ട അവസ്ഥയാണെന്നും ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞു.

അസുഖം കൂടുതലായതോടെ താന്‍ അമേരിക്കയിലേക്ക് പോയി. അവിടെ ചെന്നതോടെ താന്‍ തന്റെ രോഗവിവരം മറന്നുപോയി. മേക്കപ്പ് ചെയ്യാതെ പുറത്ത് പോയി. സ്വാതന്ത്ര്യത്തോടെ ജീവിച്ചു. പക്ഷെ നാട്ടില്‍ വന്ന് പമ്പില്‍ ഇന്ധനം അടിക്കാന്‍ പോയപ്പോള്‍ തന്നെ കണ്ടതും പെട്ടെന്ന് ഒരാള്‍ ചോദിച്ചു, ‘അയ്യോ ചേച്ചി നിങ്ങളുടെ കഴുത്തിലും മുഖത്തും ഇത് എന്ത് പറ്റി? വല്ല അപകടം പറ്റിയതാണോ’ എന്ന്.

അതോടെ പെട്ടെന്ന് തലയില്‍ പത്ത് കിലോയുടെ ഭാരമായി. അപ്പോഴാണ് ഓര്‍മ്മ വന്നത് മേക്കപ്പിടാതെയാണ് പുറത്ത് വന്നതെന്ന്. ഇന്ത്യ അതാണ് എന്നോട് ചെയ്യുന്നത്. ഇവിടെയുള്ളവര്‍ക്ക് സ്വകാര്യത എന്തെന്ന് അറിയില്ലെന്നും മംമ്ത പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker