‘ഇതല്ല മോഹൻലാലേ വേണ്ടത്, ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു, മലയാളികൾ ഹതഭാഗ്യരായി’ ശാന്തിവിള ദിനേശ്
കൊച്ചി:മോഹൻലാൽ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നൊരു കാര്യമുണ്ട്. നടൻ എന്നാണ് ഇനി താടിയെടുത്ത് അഭിനയിക്കുന്നത് എന്നത്. ഏറെക്കാലമായി മോഹൻലാൽ താടി വച്ചാണ് ബിഗ് സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നത്. ഇതിനെതിരെ പലപ്പോഴും ആരാധകർ അടക്കമുള്ളവർ രംംഗത്ത് എത്തിയിട്ടുമുണ്ട്. ഏറ്റവും ഒടുവിലായി മോഹൻലാൽ താടി എടുത്ത് വന്ന സിനിമ ഒടിയൻ ആയിരുന്നു.
ശേഷം വന്ന എല്ലാ സിനിമയിലും മോഹൻലാൽ താടിവച്ചു. തങ്ങളുടെ പഴയ മോഹൻലാൽ ആകണമെങ്കിൽ താടിയെടുക്കണമെന്നാണ് പ്രേക്ഷക ആവശ്യം. ഇതിനി സാധ്യമാണോ അല്ലയോ എന്നത് കാത്തിരുന്ന് തന്നെ അറിയേണ്ടതാണ്. ഇക്കാര്യത്തെ പറ്റി ശാന്തിവിള ദിനേശ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
“ഒരു ദ്രോഹി കാരണം താടിവയ്ക്കേണ്ടി വന്നതാണ് ഏറ്റവും വലിയ പ്രശ്നം. നിങ്ങളുടേത് മാത്രമല്ല മലയാളി പ്രേക്ഷകർ ഹതഭാഗ്യരായി പോയത് അതിനാലാണ്. താടി വെച്ച ഫോട്ടോകൾ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച അയാളെ ഞാൻ പ്രാകാറുണ്ട്. ഒരു നല്ല നടനെ നശിപ്പിച്ചതാണ്. മോഹൻലാലിന് ഇത്രയും ബുദ്ധിയില്ലായിരുന്നെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്”, എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്.
മോഹൻലാലിന്റെ സിനിമകളെ കുറിച്ചും ശാന്തിവിള ദിനേശ് സംസാരിക്കുന്നുണ്ട്. “താങ്കൾ വൃഷഭ എന്നൊരു പടം ചെയ്യുന്നു. എമ്പുരാൻ വരാൻ പോകുന്നു. എവിടെയൊക്കെയോ പോയി ഷൂട്ട് ചെയ്തെന്ന് പറയുന്നു. എമ്പുരാന്റെ ഒന്നാം ഭാഗം പോലും സഹികാൻ പറ്റാത്തൊരാളാണ് ഞാൻ. അതു ചിലപ്പോൾ എന്റെ വിവരക്കേട് കൊണ്ടായിരിക്കാം.
അല്ലെങ്കിൽ അത്തരം സിനിമ കാണാനുള്ള സെൻസ് ഇല്ലാത്തത് കൊണ്ടായിരിക്കാം. പുറകെ ബറോസ് വരുന്നു. ശേഷം 200 കോടി ബജറ്റിൽ എപിക് ആക്ഷൻ സിനിമ വരുന്നു. ഇതൊന്നും അല്ല മോഹൻലാലേ തൽക്കാലത്തേക്ക് ആവശ്യം. നിങ്ങൾ ജനപ്രിയമാകാവുന്ന ലൈറ്റ് ആയിട്ടുള്ള സിനിമകൾ ചെയ്യൂ. നിങ്ങളെ ഇപ്പോഴും പ്രേക്ഷകർക്ക് ഇഷ്ടമാണ്”, എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്.