NationalNews

ലോകത്തിലെ ഏറ്റവും മലിനമായ നഗരമായി ഇന്ത്യയിലെ ഈ നഗരം,വായു നിലവാരം കുറഞ്ഞ രാജ്യങ്ങളിൽ ഇന്ത്യ മൂന്നാമത്

പട്ന: 2023 ലെ ഏറ്റവും മലിനമായ നഗരമായി ബിഹാറിലെ ബേഗുസരായി. സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യു എയർ ഓർഗനൈസേഷന്റെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 2023ലെ ഏറ്റവും മലിനമായ നഗരമായി ഇന്ത്യയിലെ ഈ നഗരമെത്തിയത്. ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. ഒന്നാം സ്ഥാനത്ത് ബംഗ്ലാദേശും രണ്ടാം സ്ഥാനത്ത് പാകിസ്ഥാനുമാണ് പട്ടികയിൽ തെരഞ്ഞെടുക്കപ്പെട്ടത്.

വായുവിൽ തങ്ങി നിൽക്കുന്ന ഖര, ദ്രാവക കണങ്ങളുടെ മിശ്രതമായ പിഎം 2.5നെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. 134 രാജ്യങ്ങളിൽ നിന്നായി 7812 നഗരങ്ങളാണ് പട്ടിക തയ്യാറാക്കുന്നതിനായി പരിഗണിച്ചത്. മുപ്പതിനായിരത്തിലധികം വായു ഗുണനിലവാര പരിശോധനാ കേന്ദ്രങ്ങളിൽ നിന്നുള്ള റിപ്പോർട്ടുകളും സർക്കാർ സംവിധാനങ്ങളിൽ നിന്നും സർവ്വകലാശാലകളിൽ നിന്നും എൻജിഒകളിൽ നിന്നുമുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കുന്നത്.

വായു ഗുണനിലവാരം കുറയുന്നത് ആസ്തമ, ക്യാൻസർ, ശ്വാസകോശ രോഗങ്ങൾ എന്നിവയ്ക്ക് പുറമേ കുട്ടികളിൽ വളർച്ചാ തകരാറുകളും മാനസികാരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതിന് കാരണമാകുന്നുവെന്നാണ് പഠനങ്ങൾ വിശദമാക്കുന്നത്.

131 രാജ്യങ്ങളിൽ നിന്നുള്ള 7323 നഗരങ്ങളെയാണ് 2022ലെ റിപ്പോർട്ട് തയ്യാറാക്കാനായി പരിഗണിച്ചത്. ലോകാരോഗ്യ സംഘടന മുന്നോട്ട് വയ്ക്കുന്ന സുരക്ഷിത പരിധിക്ക് പത്ത് മടങ്ങോളം അധികമാണ് ഇന്ത്യയിലെ വായുഗുണനിലവാരം. അഞ്ച് രാജ്യങ്ങളാണ് പിഎം2.5 മാനദണ്ഡങ്ങൾ പാലിക്കുന്നുള്ളുവെന്നാണ് പട്ടിക വിശദമാക്കുന്നു. ഓസ്ട്രേലിയ, എസ്റ്റോണിയ, ഫിൻലാൻഡ്, ഗ്രെനാഡ, ഐസ്ലാൻഡ്, മൌറീഷ്യസ്, ന്യൂസിലാൻഡ് എന്നിവയാണ് ഇവ.

പിഎം2.5 നിർദ്ദേശം അനുസരിച്ച് ശരാശരി 5 മില്ലിഗ്രാമാണ് വായുഗുണനിലവാര തോത്. എന്നാൽ ഇന്ത്യയിൽ ഇത് 54.4 മില്ലിഗ്രാമാണ്. അതായത് ശരാശരിയേക്കാൾ 10 മടങ്ങ് ഉയർന്ന നിലയിലാണ് രാജ്യത്തെ വായു മലിനീകരണം. ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നാല് നഗരങ്ങൾ ഇന്ത്യയിലാണ്. ഗുവാഹത്തി,

ദില്ലി, മുല്ലൻപൂർ എന്നിവയാണ് ഇവ. ഇന്ത്യയിലെ വായു ഗുണനിലവാര തോത് 2022നെ അപേക്ഷിച്ച് കൂടുതൽ മോശമായതാണ് റിപ്പോർട്ട് വിശദമാക്കുന്നത്. 2022ൽ 53.3 മില്ലിഗ്രാം പിഎം2.5 കണ്ടെത്തിയ സ്ഥാനത്ത് 2024ൽ ഇത് 54.4 മില്ലിഗ്രാമാണ്.പട്ടികയിലെ ആദ്യ പത്തിൽ 9 നഗരങ്ങളും ഇന്ത്യയിൽ നിന്നുള്ളതാണ്.

ലോകത്തിലെ വായു ഗുണനിലവാര തോതിനേക്കുറിച്ച് വ്യക്തമായ ആശങ്ക പങ്കുവയ്ക്കുന്നതാണ് പുറത്ത് വന്ന റിപ്പോർട്ട്. കേരളത്തിൽ നിന്നുള്ള ആറ് നഗരങ്ങളെയാണ് പട്ടികയിലേക്ക് പരിഗണിച്ചതിൽ ഇതിൽ ഏറ്റവും മലിനമായത് തൃശൂർ നഗരമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker