ഈ കേസ് ദിലീപേട്ടനെ കുടുക്കാന്‍ മനഃപൂര്‍വം കെട്ടിച്ചമച്ചത്; എനിക്കറിയാവുന്ന ദിലീപേട്ടന്‍ ഇങ്ങനൊന്നും ചെയ്യില്ല; തുറന്ന് പറഞ്ഞ് പ്രവീണ
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഒരു സമയത്ത് മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒരു വിഷയമായിരുന്നു നടിയെ ആക്രമിച്ച കേസ്. കുറ്റക്കാരനായി ദിലീപ് കൂടി എത്തിയതോടെ അത് കേരളം കണ്ട വലിയ വാര്‍ത്തയായി മാറിയിരുന്നു. ജനപ്രിയ നായകനായി സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഗതി തന്നെ മാറുന്ന ഒരു സംഭവം ഉണ്ടായത്. സിനിമ രംഗത്ത് നിന്ന് ഇപ്പോഴും പലരും ദിലീപിനെ അനുകൂലിച്ചും വിമര്‍ശിച്ചും രംഗത്ത് വരുന്നുണ്ട്.
പക്ഷെ അടുത്തിടെയായി ദിലീപിനെ ശ്കതമായി പിന്തുണച്ച് നിരവധി താരങ്ങള്‍ രംഗത്ത് വന്നിരുന്നു. നടി ഗീത വിജയന്‍, ശാലു മേനോന്‍, നടന്‍ ശങ്കര്‍, മധു, എന്നിങ്ങനെ നിരവധി പേരാണ് രംഗത്ത് വന്നിരുന്നത്. അതുപോലെ അടുത്തിടെ നടി പ്രവീണയും ദിലീപിനെ കുറിച്ച് സംസാരിച്ചിരുന്നു. പ്രവീണയുടെ വാക്കുകള്‍ ഇങ്ങനെ,
എനിക്ക് ഇതൊന്നും സത്യമാണ് എന്ന് തോന്നുന്നില്ല അദ്ദേഹം ഇങ്ങനെ ഒക്കെ പറഞ്ഞ് ചെയ്യിക്കുമെന്നും അതും ഇത്രയും ക്രൂരമായി ചെയ്യിക്കുമെന്ന് ഞാന്‍ ഒരിക്കലും വിശ്വസിക്കുന്നില്ല. ദിലീപേട്ടനെ എനിക്ക് വളരെ വ്യക്തിപരമായി അറിയാം. ദിലീപേട്ടനെ അറസ്റ്റ് ചെയ്യുന്നതിന് രണ്ടാഴ്ച മുമ്പ് ഞങ്ങള്‍ കണ്ടിരുന്നു. ഞങ്ങള്‍ ഒരുമിച്ച് സവാരി എന്നൊരു സിനിമയില്‍ അഭിനയിച്ചു. ഒരു സീന്‍ മാത്രമായിരുന്നു അതില്‍ ഗസ്റ്റ് അപ്പിയറന്‍സ് ആയിരുന്നു ദിലീപേട്ടന്. അദ്ദേഹം എന്നോട് കാണിച്ച സ്‌നേഹം എനിക്ക് മറക്കാന്‍ പറ്റില്ല.
ഞാന്‍ ആ മനുഷ്യനെ കാണുന്ന അന്ന് മുതല്‍ അദ്ദേഹം വളരെ മാന്യമായി സംസാരിക്കുകയും, പ്രത്യേകിച്ചും സ്ത്രീകളോട് ബഹുമാനം കാണിക്കുന്ന ഒരു വ്യക്തിയുമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഞങ്ങള്‍ ഒരുമിച്ച് 2 സിനിമയില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. അതുകൂടാതെ ഞങ്ങള്‍ 40 ദിവസത്തോളം അമേരിക്കയിലുള്ള ഒരു ഷോ ചെയ്തിട്ടുണ്ട്. ആ സമയത്തെല്ലാം അദ്ദേഹം ഞങ്ങള്‍ക്ക് തന്ന സ്‌നേഹവും പ്രൊട്ടക്ഷനും ഒക്കെ ഞങ്ങള്‍ കണ്ടതാണ്.
ഇത് ദിലീപേട്ടനെ കുടുക്കാനുള്ള വളരെ പ്ലാന്‍ഡ് ആയിട്ടുള്ള ഒരു കേസ് ആയിട്ടാണ് എനിക്ക് തോന്നുന്നത് എന്നും പ്രവീണ പറയുന്നു. ഏകദേശം ഇതേ അഭിപ്രായം തന്നെയാണ് നടനെ കുറിച്ച് നടിമാരായ ശാലു മേനോനും, ഗീതാ വിജയനും പറഞ്ഞിരുന്നത്. ഈ ഇരയായ പെണ്‍കുട്ടിയും ദിലീപുമൊക്കെ ഒരു സമായത്ത് വളരെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. അവരുടെ വലിയൊരു ഗ്യാംങ് തന്നെ ഉണ്ടായിരുന്നു.
സിനിമക്ക് പുറത്തും അവര്‍ ആ സൗഹൃദം സൂക്ഷിച്ചവരാണ്. അതുകൊണ്ട് ഇത് വിശ്വസിക്കണോ വിശ്വസിക്കാതിരിക്കണോ എന്ന് എനിക്ക് സത്യമായും അറിയില്ല. കാരണം അവര്‍ അത്രയും വലിയ സുഹൃത്തുക്കളുടെ ഗ്യാംങ് ആയിരുന്നു. ദിലീപ് ഇങ്ങനെ ഒക്കെ ചെയ്യുമോ എനിക്ക് അറിയില്ല എന്നാണ് ഗീതാ വിജയന്‍ പറഞ്ഞത്. ഏതായാലും ദിലീപ് ഇപ്പോള്‍ സിനിമ ലോകത്തേക്ക് ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.
വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രവും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ചിത്രം റാഫിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, തെങ്കാശിപ്പട്ടണം എന്നീ ഹിറ്റ് ചിത്രങ്ങളുടെ പിന്നില്‍ ഇതേ കോംമ്പോയായിരുന്നു. മലയാള സിനിമയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത ഈ ചിത്രങ്ങള്‍ക്ക് പിന്നാലെ എത്തുന്ന വോയിസ് ഓഫ് സത്യനാഥനില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
മാത്രമല്ല ദിലീപിന്റെ 149ആം സിനിമയുടെ പൂജയും കഴിഞ്ഞ ദിവസം നടന്നിരുന്നു. 2021ല്‍ പുറത്തിറങ്ങിയ കേശു ഈ വീടിന്റെ നാഥനാണ് ഏറ്റവുമൊടുവിലായി പുറത്തിറങ്ങിയ ദിലീപ് ചിത്രം. നാദിര്‍ഷയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രത്തിന് കുടുംബപ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പിന്നീട് 2022ല്‍ പുറത്തിറങ്ങിയ തട്ടാശ്ശേരി കൂട്ടം എന്ന ചിത്രത്തില്‍ ദിലീപ് അതിഥി വേഷത്തിലെത്തിയിരുന്നു. എന്നാല്‍ ചിത്രം ശ്രദ്ധിക്കപ്പെടാതെ പോവുകയും തുടര്‍ന്ന് ദിലീപിന്റെതായി ഒരു ചിത്രവും 2022ല്‍ റിലീസ് ചെയ്തിരുന്നില്ല.