KeralaNews

തിരുനക്കര പകൽ പൂരം ഇന്ന്;സുരക്ഷ ശക്തമാക്കി പോലീസ്, 2 മണി മുതൽ ഗതാഗത നിയന്ത്രണം


കോട്ടയം: തിരുനക്കര മഹാദേവക്ഷേത്രത്തിലെ പകൽ പൂരത്തിനോടനുബന്ധിച്ച് പോലീസ് സുരക്ഷ കൂടുതൽ ശക്തമാക്കിയതായി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. ഇതിനായി നിലവിൽ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് പുറമേ 300 ഓളം പോലീസ് ഉദ്യോഗസ്ഥരെ കൂടുതലായി വിന്യസിക്കും.

പകൽ പൂര ദിവസമായ ഇന്ന് പ്രത്യേക ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അമ്പലത്തിന്റെ സമീപപ്രദേശങ്ങളിൽ അനധികൃത വാഹന പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ഉത്സവത്തോടനുബന്ധിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റും, സി.സി.ടി.വി ക്യാമറകളും സ്ഥാപിച്ചു കഴിഞ്ഞു.മോഷണം, പിടിച്ചുപറി,മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായി പ്രത്യേകം മഫ്തി പോലീസിനെ നിയോഗിച്ചിട്ടുണ്ട്. നാളെ വൈകിട്ട് 4 മണി മുതലാണ് തിരുനക്കര പകൽ പൂരം ആരംഭിക്കുന്നത്.

2 മണി മുതൽ ഗതാഗതക്രമീകരണങ്ങൾ


 M.C റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നും വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽ നിന്നും ഇടതു തിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജംഗ്ഷനിൽ എത്തി വലതു തിരിഞ്ഞ് ചാലുകുന്ന് ജംഗ്ഷനിലെത്തി മെഡിക്കൽകോളേജ് ഭാഗത്തേക്ക് പോവുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോവുക.


 M.C റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴ നിന്നും വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയിൽക്കടവ് വഴി മനോരമ ജംഗ്ഷനിലെത്തി കിഴക്കോട്ടുപോവുക.

വലിയ വാഹനങ്ങൾ മണിപ്പുഴ ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോവുക.
 നാഗമ്പടത്തുനിന്നും വരുന്ന വാഹനങ്ങൾ സിയേഴ്സ് ജംഗ്ഷൻ, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി M.L. റോഡിലൂടെ കോടിമത ഭാഗത്തേക്ക് പോവുക.


 കുമരകം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ ബേക്കർ ജംഗ്ഷനിലെത്തി സിയേഴ്സ് ജംഗ്ഷൻ വഴി വലത്തോട്ടു തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോവുക.


 നാഗമ്പടം സ്റ്റാന്റിൽ നിന്നും കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസ്സുകൾ ബേക്കർ ജംഗ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കുപോവുക.


 കെ.കെ റോഡിലൂടെ വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്കുപോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസ്സുകൾ കളക്ട്രേറ്റ്, ലോഗോസ് ജംഗ്ഷന്‍, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പു റോഡുവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്കും പോകേണ്ടതാണ്.


 നാഗമ്പടത്തുനിന്നും കെ.കെ റോഡിലൂടെ പോകേണ്ട ബസ്സുകള്‍ ബേക്കര്‍ ജംഗ്ഷന്‍, ശാസ്ത്രി റോഡ്‌, ലോഗോസ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്. നാഗമ്പടം ഭാഗത്തുനിന്നും കുര്യന്‍ ഉതുപ്പ് റോഡു വഴി ശാസ്ത്രി റോഡിലേക്ക് വാഹനഗതാഗതം അനുവദിക്കുന്നതല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker