KeralaNews

തിരുനക്കര പകൽപ്പൂരം ഉപേക്ഷിച്ചു, ഉത്സവത്തിൽ ആഘോഷങ്ങൾ ഒഴിവാക്കും

കോട്ടയം: കോവിഡ് 19 ബാധ കൂടുതൽ ഇടങ്ങളിലേക്ക് പരക്കുന്ന പശ്ചാത്തലത്തിൽ
കോട്ടയം തിരുനക്കര
ശ്രീമഹാദേവക്ഷേത്രത്തിലെ തിരുവുത്സവത്തിന് ആഘോഷങ്ങൾ ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു.പ്രശസ്തമായ തിരുനക്കര പകൽപ്പൂരം ഇത്തവണ ഉണ്ടാവില്ല.മറ്റു പൊതുപരിപാടികളും ഒഴിവാക്കി.ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ നടക്കേണ്ട പൂജകളും കര്‍മ്മങ്ങളും ക്ഷേത്രച്ചടങ്ങുകളും മാത്രമാക്കി തിരുവുത്സവം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.സംസ്ഥാനത്ത് 12 പേര്‍ക്ക് കൊറോണബാധിച്ചതിൽ നാലുപേര്‍ കോട്ടയത്തുനിന്നുമാണ്.കൂടാതെ പകല്‍പ്പൂരത്തിന് പത്തനംതിട്ട,കൊല്ലം ജില്ലകളില്‍ നിന്നടക്കം നിരവധി പേര്‍ എത്താനുള്ള സാഹചര്യവും മുന്നില്‍ കണ്ടാണ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button