എറണാകുളം നഗരത്തിൻ്റെ ഉറക്കം കെടുത്തിയ മുഖംമൂടി കള്ളൻ പിടിയിലായി. അഭിലാഷ്@ രാജേഷ് 40 എന്നയാളാണ് പാലാരിവട്ടം പോലീസിൻ്റെ വിദഗ്ദ്ധ നീക്കത്തിനോടുവിൽ പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കടകളിൽ മോഷണം നടത്തിയ രാജേഷ് പ്രധാനമായും മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചാണ് തൻ്റെ മോഷണം നടത്തിയിരുന്നത്.
2020 ജൂണിൽ കോഴിക്കോട് ജില്ലാ ജയിലിൽ നിന്നും ഇറങ്ങിയ ഇയാൾ നാളിതുവരെ തൻ്റെ മോഷണം അനുസ്യൂതം തുടർന്ന് വരികയായിരുന്നു. ഈ കഴിഞ്ഞ 09 തീയതി പാലാരിവട്ടം ഭാഗത്തുള്ള മെഡിക്കൽ store കുത്തിത്തുറന്ന് 60000 രൂപയും മൊബൈൽ ഫോണും കവർന്ന കേസിൽ ആണ് പാലാരിവട്ടം പോലീസിൻ്റെ പിടിയിലായത്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ആയി 10 ഓളം മോഷണം നടത്തിയതായി അറിവായിട്ടുണ്ട്.
എറണാകുളം എ.സി.പി നിസാമുദ്ദീൻ ൻ്റെ നിർദ്ദേശപ്രകാരം പാലാരിവട്ടം സി.ഐ രൂപേഷ് രാജ്, എസ്.ഐ മാരായാ രൂപേഷ്, രതീഷ്, സുരേഷ് എ.എസ്.ഐ രഞ്ജിത്ത് എസ്.സി.പി.ഒ രതീഷ്, സി.പി.ഒമാരായ മാഹിൻ, അരുൺ എന്നിവർ ചേർന്നാണ് സൈബർസെല്ലിൻ്റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്
അനവധി തവണ ജയിൽ ശിക്ഷ അനുഭവിച്ച ഇയാൽ 2012 മുതൽ സംസ്ഥാനത്തിൻ്റെ പല ഭാഗങ്ങളിൽ ആയി നിരവധി കേസുകളിൽ പ്രതിയാണ്.