FeaturedHome-bannerNationalNews

ഈ ബ്രാന്‍ഡുകളുടെ കറിപ്പൊടികള്‍ സുരക്ഷിതമല്ല,കാന്‍സറിന് കാരണമാകുമെന്ന് കണ്ടെത്തല്‍

മുംബൈ: പ്രശസ്ത ബ്രാൻഡുകളായ എംഡിഎച്ച്, എവറസ്റ്റ് എന്നിവയുടെ കറി മസാലകൾ പരിശോധനകൾക്ക് ശേഷം ഉപഭോഗത്തിന് “സുരക്ഷിതമല്ല” എന്ന് കണ്ടെത്തിയതായി രാജസ്ഥാൻ സംസ്ഥാന സർക്കാർ ഫെഡറൽ സർക്കാരിനെ അറിയിച്ചു. എംഡിഎച്ച് നിർമ്മിച്ച മൂന്ന് സുഗന്ധവ്യഞ്ജന മിശ്രിതങ്ങളുടെയും എവറസ്റ്റിൻ്റെ ഒരെണ്ണത്തിൻ്റെയും വിൽപ്പന ഹോങ്കോംഗ് ഏപ്രിലിൽ നിർത്തിവെച്ചിരുന്നു. ക്യാൻസറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീൻ ഓക്സൈഡ്  ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട് എന്ന കണ്ടെത്തിയിരുന്നു. 

രാജസ്ഥാൻ സർക്കാർ നിരവധി സുഗന്ധവ്യഞ്ജനങ്ങളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ ഒരു എവറസ്റ്റ് സുഗന്ധവ്യഞ്ജന ഉത്പന്നവും രണ്ട് എംഡിഎച്ചിൻ്റെ ഉത്പന്നവും സുരക്ഷിതമല്ലാത്തതായി കണ്ടെത്തിയതായി രാജസ്ഥാനിലെ മുതിർന്ന ഉദ്യോഗസ്ഥൻ ശുഭ്ര സിംഗ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് അയച്ച സ്വകാര്യ കത്തിൽ പറയുന്നു. 

എഥിലീൻ ഓക്‌സൈഡിൻ്റെ സാന്നിധ്യമുണ്ടെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ ഈ ഉത്പന്നങ്ങൾ നിരോധിച്ച് നേപ്പാൾ. ബ്രിട്ടൻ, സിംഗപ്പൂർ, ഹോങ്കോങ്ങ് എന്നിവയും രംഗത്തെത്തിയിരുന്നു. എംഡിഎച്ചിൻ്റെ മൂന്ന് സുഗന്ധവ്യഞ്ജന ഉൽപന്നങ്ങളായ ‘മദ്രാസ് കറി പൗഡർ’, ‘സാംഭാർ മസാല പൗഡർ’, ‘കറിപ്പൊടി’, എവറസ്റ്റ് ഗ്രൂപ്പിൻ്റെ ‘മീൻ കറി’ എന്നിവയുടെ സാമ്പിളുകൾ ഹോങ്കോംഗ് സ്‌പെഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് റീജിയൻ സർക്കാരിൻ്റെ ഫുഡ് സേഫ്റ്റി സെൻ്റർ ശേഖരിച്ചിരുന്നു

കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയപ്പോൾ നിരോധിക്കുകയായിരുന്നു. സിംഗപ്പൂരിലും, ഫുഡ് റെഗുലേറ്റർ രണ്ട് കമ്പനികളുടെയും ഉൽപ്പന്നങ്ങളിൽ ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങൾ കണ്ടെത്തി, എഥിലീൻ ഓക്സൈഡ് മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ല, ഇതിനെത്തുടർന്ന് രണ്ട് ബ്രാൻഡുകളുടെ സുഗന്ധവ്യഞ്ജനങ്ങളുടെ ഇറക്കുമതിക്കാരോട് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker