CrimeKeralaNewsRECENT POSTS

കണ്ണൂരില്‍ സ്വര്‍ണ്ണ വ്യാപാരിയുടെ തലക്കടിച്ച് അരക്കിലോ സ്വര്‍ണ്ണം കവര്‍ന്നു

തലശ്ശേരി: കണ്ണൂര്‍ തലശ്ശേരിയില്‍ സ്വര്‍ണ വ്യാപാരിയുടെ തലയ്ക്കടിച്ച് അരക്കിലോ സ്വര്‍ണം കവര്‍ന്നു. മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ വ്യാപാരി ശ്രീകാന്ത് കദം ആണ് ആക്രമണത്തിന് ഇരയായകത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് ഇയാളെ ആക്രമിച്ചത്.

കഴിഞ്ഞമാസം 29നാണ് ശ്രീവരാഹത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് ഒന്നര കിലോ സ്വര്‍ണം കവര്‍ന്നത്. മുട്ടത്തറ സ്വദേശി ബിജുവില്‍ നിന്നാണ് ഒന്നര കോടി വിലമതിക്കുന്ന ഒരു കിലോ 400 ഗ്രാം സ്വര്‍ണം കവര്‍ച്ച ചെയ്യപ്പെട്ടത്. തൃശ്ശൂരില്‍ നിന്നും സ്വര്‍ണം ശേഖരിച്ച് കുഴിത്തുറയിലുള്ള കടയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരിന്നു കവര്‍ച്ച. ആറോളം വരുന്ന അക്രമിസംഘം ബിജുവിന്റെ കാറിന്റെ ചില്ലുകള്‍ അടിച്ചു തകര്‍ത്ത് വാഹനത്തിനുള്ളില്‍ മുളകുപൊടി വിതറി കവര്‍ച്ച നടത്തുകയായിരിന്നു. മുളകുപൊടി ദേഹത്തു വീണില്ലെങ്കിലും പരിഭ്രമിച്ചു പോയ ബിജുവിന് എന്തെങ്കിലും ചെയ്യാന്‍ കഴിയുന്നതിനു മുമ്പുതന്നെ അക്രമിസംഘം സ്വര്‍ണം വച്ചിരുന്ന ബാഗുമായി കടന്നു കളയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button