NationalNews

‘ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണം അയോധ്യയിലെത്തി’; 400 വർഷം കേടുകൂടാതെയിരിക്കും, വില 1.65 ലക്ഷം രൂപ

അയോധ്യ: രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രാമായണങ്ങളിലൊന്ന് അയോദ്ധ്യയിലെത്തി.പുസ്തക വ്യാപാരിയായ മനോജ് സതിയാണ് രാമായണം അയോദ്ധ്യയിലെത്തിച്ചത്. 1.65 ലക്ഷം രൂപയാണ് രാമായണത്തിന്റെ വില. ദേശീയ മാധ്യമമായ ANIയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.

പുസ്തകത്തിന്റെ സവിശേഷതകൾ ഏറെയായതിനാൽ തന്നെ പുസ്തകം 400 വർഷം കേടുകൂടാതെയിരിക്കും. പുസ്തകം കേടുപാടുകൾ സംഭവിക്കാതെ സൂക്ഷിക്കാനാണ് ബുക്ക് കേസ് നിർമ്മിച്ചിരിക്കുന്നത്. അതിനാൽ രാമായണം സുരക്ഷിതമാണ്. നാല് തലമുറക്ക് ഈ രാമായണം വായിക്കാൻ സാധിക്കുമെന്നും മനോജ് വ്യക്തമാക്കി.

രാമക്ഷേത്രത്തിന്റെ മാതൃക ഉൾക്കൊണ്ട് നിർമ്മിച്ചിരിക്കുന്ന രാമായണമാണിതെന്ന് മനോജ് സതി വ്യക്തമാക്കി. അമേരിക്കൻ വാൽനട്ട് തടി ഉപയോഗിച്ചാണ് പുസ്തകം ഉണ്ടാക്കിയിരിക്കുന്നത്. പുസ്തകത്തിൽ എഴുതാൻ ഉപയോഗിച്ചിരിക്കുന്ന മഷി ജപ്പാനിൽ നിന്ന് ഇറക്കുമതി ചെയ്തതാണ്.

ഫ്രാൻസിൽ നിർമ്മിച്ച പേപ്പറിലാണ് രാമായണം എഴുതിയിരിക്കുന്നത്. മൂന്ന് നിലകളുള്ള നിർമ്മിതിക്കുള്ളിലാണ് പുസ്തകമുള്ളത്. ആസിഡ് ഉപയോഗിക്കാത്ത പേറ്റന്റ് പേപ്പറുകളാണിത്. ഇവ മാർക്കറ്റിൽ ലഭ്യമല്ലെന്നും മനോജ് സതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker