കോട്ടയം : വൈക്കത്ത് ഹണിട്രാപ്പിൽ വൈദികനെ കുടുക്കിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. ബംഗളൂരുവിൽ താമസിക്കുന്ന മലയാളി യുവതി നേഹ ഫാത്തിമ, ബംഗളൂർ സ്വദേശി സാരഥി ബഷീർ എന്നിവരാണ് പിടിയിലായത്. വൈദികനെ കബളിപ്പിച്ച് പ്രതികൾ പലപ്പോഴായി 41 ലക്ഷം രൂപ കൈക്കലാക്കി. 2022 മുതൽ ആണ് തട്ടിപ്പ് തുടങ്ങിയത്.
ഓൺലൈൻ വഴിയാണ് യുവതി വൈദികനുമായി സൗഹൃദത്തിൽ ആയത്. ഫോൺ വഴിയും വീഡിയോ കോൾ വഴിയും നിരന്തരം ബന്ധപ്പെട്ടിരുന്നു. കഴിഞ്ഞദിവസം 10 ലക്ഷം രൂപ നൽകിയില്ലെങ്കിൽ വൈദികന്റെ വീഡിയോ കോളിൽ റെക്കോർഡ് ചെയ്ത വൈദികന്റെ നഗ്നചിത്രങ്ങൾ പുറത്തുവിടുമെന്ന് യുവതി ഭീഷണിപ്പെടുത്തി. ഇതിനെ തുടർന്നാണ് വൈദികൻ വൈക്കം ഡിവൈഎസ്പിക്ക് പരാതി നൽകിയത്. തുടർന്നാണ് പ്രതികളെ പിടികൂടിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News