EntertainmentKeralaNews

കേരളീയം വേദിയില്‍ മോഹന്‍ലാല്‍ ധരിച്ച വാച്ചിന്റെ വില ലക്ഷങ്ങള്‍!തെളിവുകള്‍ പുറത്ത്‌

കൊച്ചി:താരങ്ങളുടെ ലക്ഷ്വറി ലൈഫ് സ്റ്റൈലിനെ കുറിച്ച് പലപ്പോഴും വാര്‍ത്തകള്‍ വന്നിട്ടുണ്ട് ആഡംബര വീടും കാറും മാത്രമല്ല, ഉപയോഗിക്കുന്ന ഷര്‍ട്ട്, ചെരുപ്പ്, വാച്ച് എല്ലാം ലക്ഷ്വറിയസ് തന്നെയാവും. മോഹന്‍ലാലിന് എട്ട് കോടി രൂപ വിലമതിയ്ക്കുന്ന വാച്ചിന്റെ കലക്ഷനടക്കം ഉണ്ട് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ലാലിന്റെ ലേറ്റസ്റ്റ് വാച്ചിനെ സംബന്ധിച്ച വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കേരളീയം 2023 എന്ന പരിപാടിയ്ക്ക് പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മോഹന്‍ലാല്‍ ധരിച്ച വാച്ചിനെ കുറിച്ചാണ് പറയുന്നത്. ക്രോണോഗ്രാഫ് 2022 എന്ന ഇന്‍സ്റ്റഗ്രാം ഹാന്റില്‍ ചെയ്യുന്ന ഇഫിന്‍ ആണ് മോഹന്‍ലാല്‍ ധരിച്ച വാച്ചിന്റെ ബ്രാന്റിനെ കുറിച്ചും വിലയെ കുറിച്ചുമൊക്കെ വളരെ വിശാലമായി സംസാരിച്ചത്. ഇദ്ദേഹം നേരത്തെ പല നടീ – നടന്മാരും ഉപയോഗിക്കുന്ന ബ്രാന്റ് സാധനങ്ങളെ കുറിച്ചും, അതിന്റെ വില വിവരങ്ങളെ കുറിച്ചും സംസാരിച്ചിട്ടുണ്ട്.

ഇപ്പോള്‍ മോഹന്‍ലാല്‍ ധരിച്ചിരിയ്ക്കുന്ന വാച്ച് ഓഡ്മാര്‍സ് പിഗ്വിറ്റ് എന്ന ബ്രാന്റിന്റെ ഓക് ഓഫ്‌ഷോര്‍ ക്രൊണോഗ്രാഫ് മോഡല്‍ വാച്ചാണത്രെ. ഓട്ടോമറ്റിക് മൂവ്‌മെന്റ് ഒക്കെയുള്ള വാച്ച് ടൈറ്റാനിക് കേസ് മെറ്റീരിയല്‍സ് ഉപയോഗിച്ചാണ് നിര്‍മിച്ചിരിയ്ക്കുന്നസ്. മൂന്ന് സബ് ഡയല്‍സും, ഇന്റക്‌സ് ഡയല്‍ മാര്‍ക്കുമൊക്കെയുണ്ട്. ഇതിന്റെ വില 43,13,875 രൂപയാണ്.

https://www.instagram.com/reel/CzIg0ZpvaVw/

മോഹന്‍ലാല്‍ ഉപയോഗിക്കുന്ന ബ്രാന്റ് സാധനങ്ങളുട വില വിവരങ്ങള്‍ കൃത്യമായി ഫോളോ ചെയ്യുന്നവരെ സബംന്ധിച്ച് ഇത് അത്ര വലിയ ഞെട്ടലുള്ള വിലയൊന്നുമല്ല. ലക്ഷങ്ങളുടെയും കോടികളുടെയും വാച്ച് കലക്ഷന്‍ ലാലിനുണ്ട്. ബ്രോ ഡാഡി എന്ന സിനിമയില്‍ സൂപ്പര്‍ സ്റ്റാര്‍ ഉപയോഗിച്ച വാച്ചിന്റെ വില എണ്‍പത് ലക്ഷത്തിന്റേതായിരുന്നു.

ഇതേ ഷോയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടിന്റെ വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ചിലര്‍ കമന്റിട്ടപ്പോള്‍, ആ വിവരങ്ങളും എഫിന്‍ പങ്കുവച്ചിട്ടുണ്ട്. ഏബര്‍ക്രോബിയ ആന്റ് ഫിട്ച് എന്ന ബ്രാന്റിന്റേതാണ്. 5,270 രൂപയാണത്ര ആ ഷര്‍ട്ടിന്റെ വില

കേരളീയത്തിന് എന്‍റെ നഗരമായ തലസ്ഥാനത്തെ തെരഞ്ഞെടുത്തതില്‍ സന്തോഷമെന്ന് ഉദ്ഘാടന വേദിയില്‍ മോഹന്‍ലാല്‍ പറഞ്ഞു. പ്രസംഗത്തിന് ശേഷം മമ്മൂട്ടി, ശോഭന, കമൽഹാസന്‍, മുഖ്യമന്ത്രി എന്നിവരോടൊപ്പം സെല്‍ഫിയുമെടുത്തു. കേരളീയം മുന്‍പോട്ടു വയ്ക്കുന്നത് നാളത്തെ കേരളം എന്ന ചിന്ത, തിരുവനന്തപുരം എന്‍റെ നഗരമെന്നും കേരളീയത്തിന് തലസ്ഥാനത്തെ തെരഞ്ഞെടുത്തതില്‍ സന്തോഷമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എന്‍റെ ഓര്‍മ്മയില്‍ ഇതാദ്യമായാണ് ഇത്രയും നിറഞ്ഞ ഒരു വേദിയും സദസും. എവിടെ നോക്കിയാലും പരിചയമുള്ള മുഖങ്ങളാണ്. കേരള പിറവിയിലും അതിനോട് അനുബന്ധിച്ചു ചടങ്ങുകളിലും ഇതു സ്വാഭാവികം മാത്രം.

നമ്മുടെ കേളത്തിന്‍റെ പൈതൃക പ്രൗഢിയും ഭാഷയുടെ മഹത്വവും ലോകത്തിനും മനുഷ്യരാശിക്കും മുന്നില്‍ ഒരോര്‍മ്മപ്പെടുത്തലായി സംസ്ഥാന സര്‍ക്കാര്‍ ഇതാദ്യമായി അവതരിപ്പിക്കുന്ന കേരളീയം പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ എനിക്കുമൊരിടമുണ്ടായതില്‍ നന്ദി രേഖപ്പെടുത്തുന്നു എന്ന് മോഹൻലാൽ പറഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം ഇതെന്‍റെ നഗരമാണ്. ഇതെന്‍റെയും കൂടി സ്വന്തം തിരുവനന്തപുരം. തിരുവനന്തപുരത്തോളം എനിക്ക് പരിചിതമായ ഒരു നഗരവുമില്ല. ഇവിടത്തെ ഓരോ മുക്കും മൂലയും എനിക്കറിയാം. ഇവിടത്തുകാരെയും ഇവിടത്തുകാരുടെ സംസ്‌കാരവും എനിക്കേറെ പരിചിതമാണ്.

കേരളീയമെന്ന ഈ സാംസ്‌കാരിക പരിപാടിക്കായി സര്‍ക്കാര്‍ തിരുവനന്തപുരത്തെ തിരഞ്ഞെടുത്തതില്‍ എനിക്കും അതിയായ സന്തോഷമുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സാംസ്‌കാരിക പരിപാടികളും ഒത്തുചേരലുകളും നടക്കുന്നത് ഈ തലസ്ഥാന നഗരത്തിലാണ്. നാളത്തെ കേരളം എങ്ങനെ എന്ന ചിന്തയാണ് കേരളീയം 2023 മുന്‍പോട്ട് വച്ചിട്ടുള്ളത്.

സ്വാഭാവികമായും സാംസ്‌കാരിക കേരളത്തെ കുറിച്ചുള്ള ഭാവി ചിന്തകള്‍ അതില്‍ ഉള്‍പ്പെടും. ഞാന്‍ പ്രതിനിധീകരിക്കുന്ന ഭൂമി ശാസ്ത്രപരവും ഭാഷാടിസ്ഥാനത്തിലുള്ള അതിരുകള്‍ ഭേദിക്കുന്ന പാന്‍ ഇന്ത്യന്‍ സ്വീകാര്യത തേടുന്ന മലയാള സിനിമകള്‍ ഇനിയും ഉണ്ടാകേണ്ടതുണ്ട്.

പ്രേക്ഷക വൃഥത്തെ ശക്തിപ്പെടുത്താന്‍ ഉപകാരപ്പെടുത്തുന്ന വിധം ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് ഫിലിം ഫെഡറേഷന്‍ ഓഫ് ഇന്ത്യ കേരള ഘടകത്തിനും മുന്‍കൈയെടുക്കാവുന്നതേയുള്ളു. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനും ചലച്ചിത്ര അക്കാദമിയും പോലെ പല കാര്യങ്ങളും ആദ്യം നടപ്പാക്കിയ സംസ്ഥാനമെന്ന നിലയില്‍ നമുക്ക് ഇത്തരമൊരു നീക്കത്തിന് വഴികാട്ടികളാകാം.

കേരള പിറവി ആശംസകള്‍ നേര്‍ന്നു കൊണ്ട് ആരംഭിച്ച പ്രസംഗം ജയ്ഹിന്ദ് പറഞ്ഞു കൊണ്ടായിരുന്നു അദ്ദേഹം അവസാനിപ്പിച്ചത്. തുടര്‍ന്ന് മമ്മൂട്ടി, ശോഭന, കമല്‍ഹാസന്‍, മുഖ്യമന്ത്രി എന്നിവരുമായി വേദിയില്‍ സെല്‍ഫിയുമെടുത്തു.

കേരളീയം പരിപാടിയില്‍ അതിഥിയായി എത്തിയ മോഹന്‍ലാല്‍ എടുത്ത സെല്‍ഫിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കിയിരിക്കുന്നത് . മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്‌ത ചടങ്ങിൽ മോഹന്‍ലാലിനെ കൂടാതെ മമ്മൂട്ടി, കമല്‍ഹാസന്‍, ശോഭന, സ്‌പീക്കര്‍ എഎന്‍ ഷംസീര്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, എകെ ശശീന്ദ്രന്‍ തുടങ്ങി മറ്റ് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സെല്‍ഫിയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button