പാലക്കാട്: യുഡിഎഫിനും എല്‍ഡിഎഫിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയും കേന്ദ്രത്തിന്റെ ഭരണനേട്ടങ്ങളും ക്ഷേമപദ്ധതികളും എണ്ണിപ്പറഞ്ഞും പാലക്കാട്ടെ മോദിയുടെ പ്രസംഗം. കേരളം ഫിക്‌സിഡ് ഡെപ്പോസിറ്റായി എല്‍ഡിഎഫും യുഡിഎഫും കണക്കാക്കുന്ന രാഷ്ട്രീയ അവസ്ഥയ്ക്ക് ഇക്കുറി മാറ്റം വരുമെന്നും പോയ വര്‍ഷങ്ങളില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ മാറ്റം വന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പാലക്കാട്ടെ ബിജെപി സ്ഥാനാര്‍ത്ഥി മെട്രോ മാന്‍ ഇ.ശ്രീധരനെ പുകഴ്ത്തിയ മോദി കേരളത്തിന്റെ അഭിമാന പുത്രനാണ് ഇ.ശ്രീധരനെന്നും പറഞ്ഞു.
മോദിയുടെ വാക്കുകള്‍
പാലക്കാട്ടെ ജനങ്ങള്‍ക്ക് ബിജെപിയുമായി ആത്മബന്ധമുണ്ട്. ഇന്ന് നിങ്ങളുടെ അനുഗ്രഹം വാങ്ങാനാണ് ഞാനിവിടെ എത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയത്തിനായി നിങ്ങള്‍ അനുഗ്രഹിക്കണം. കഴിഞ്ഞ ചില വര്‍ഷങ്ങളായി കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാര്യമായ മാറ്റം വന്നു. പുതുതലമുറ വോട്ടര്‍മാരെല്ലാം എല്‍ഡിഎഫിലും യുഡിഎഫിലും നിരാശരാണ്. അഞ്ച് വര്‍ഷം ഒരു കൂട്ടരും അടുത്ത അഞ്ച് വര്‍ഷം മറ്റൊരു കൂട്ടരും കൊള്ളയടിക്കും. ബം?ഗാളില്‍ ഇവര്‍ രണ്ടും പേരും ഒറ്റക്കെട്ടാണ്.
ഒന്നാം യുപിഎ സര്‍ക്കാരില്‍ ഇവര്‍ ഒരുമിച്ചായിരുന്നു. പക്ഷേ ഇവിടെ തെരഞ്ഞെടുപ്പ് കാലത്ത് ഇവര്‍ പരസ്പരം പോരടിക്കുന്നു. പക്ഷേ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഇപ്പോള്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒരു നടപടിയും ഉണ്ടാവില്ല. ഈ രണ്ട് കൂട്ടര്‍ക്കും പണമുണ്ടാക്കാനുള്ള മാര്‍ഗങ്ങളുണ്ട്. യൂദാസ് യേശുവിനെ ഉറ്റുകൊടുത്ത പോലെയാണ് സ്വര്‍ണക്കടത്തില്‍ കേരളത്തെ എല്‍ഡിഎഫ് ഉറ്റുകൊടുത്തത്. യുഡിഎഫുകാര്‍ സൂര്യരശ്മികളെ പോലും വിറ്റു പണമുണ്ടാക്കി.
കേരളത്തിനായി ബിജെപിക്ക് ഒരു വിഷനുണ്ട്. അതിനാലാണ് സംസ്ഥാനത്തെ യുവത്വവും പ്രൊഫഷണലുകളും ബിജെപിയെ തുറന്ന് പിന്തുണയ്ക്കുന്നത്. രാജ്യത്താകെ കാണുന്ന ട്രെന്‍ഡും ഇതാണ്. ഇന്ത്യയുടെ വികസനത്തിന് ബിജെപിയുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് രാജ്യത്തെഎല്ലാ സാമൂഹിക വിഭാ?ഗത്തില്‍ നിന്നുള്ളവരും കരുതുന്നു. ഉദാഹരണത്തിന് നിങ്ങളുടെ സ്ഥാനാര്‍ത്ഥി മെട്രോ മാന്‍ ഇ.ശ്രീധരനെ നോക്കൂ. വിദ്യാസമ്പന്നരായ ആളുകള്‍ രാഷ്ട്രീയത്തിലേക്ക് വരണം എന്നാണ് എല്ലാവരും ആ?ഗ്രഹിക്കുന്നത്.
എന്നാല്‍ ഇ.ശ്രീധരന്റെ കാര്യത്തില്‍ ജീവിതത്തിലുടനീളം സ്വയം മെച്ചപ്പെടുത്തുകയും രാജ്യത്തെ വികസിപ്പിക്കാന്‍ അഹോരാത്രം പണിയെടുക്കുകയും ചെയ്ത ആളാണ്. കേരളത്തിന്റെ അഭിമാന പുത്രനാണ് അദ്ദേഹം. അദ്ദേഹത്തിന് അധികാരം വേണമെങ്കില്‍ ഇരുപത് വര്‍ഷം മുന്‍പേ അദ്ദേഹത്തിന് അത് ലഭിക്കുമായിരുന്നു. അധികാരത്തില്‍ ഇതുവരെ വരാത്ത മൂന്നാം മുന്നണിയുടെ ഭാഗമാവാന്‍ അദ്ദേഹം തയ്യാറായി. അങ്ങനെയൊരു തീരുമാനമെടുത്താല്‍ തനിക്ക് നേരെ ആക്രമണമുണ്ടാവും എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. എന്നിട്ടും രാജ്യതാത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തയ്യാറായി.
വിശ്വാസസംരക്ഷണത്തിന് വേണ്ടി മുന്നിട്ടിറങ്ങിയ ഒരു പാര്‍ട്ടിയുടെ ഭാഗമാണെന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഞങ്ങളുടെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനെ കേരള സര്‍ക്കാര്‍ അറസ്റ്റ് ചെയ്തു ജയിലിലാക്കി. ഞങ്ങളുടെ പ്രചരണ പത്രികയില്‍ തന്നെ ആചാരസംരക്ഷണം മുഖ്യഅജന്‍ഡയാണ്. നാടിന്റെ സംസ്‌കാരത്തേയും നമ്മുടെ ആചാരത്തേയും പാരമ്പര്യത്തേയും നിരന്തരം അപമാനിക്കുകയും അവഹേളിക്കുകയുമാണ് എല്‍ഡിഎഫ് നേതാക്കള്‍. നാട്ടിലെ വിശ്വാസികളെ ആക്രമിച്ചപ്പോള്‍ മിണ്ടാതിരിക്കുകയാണ് യുഡിഎഫ് ചെയ്തത്. എല്‍ഡിഎഫിനോടും യുഡിഎഫിനോടും ഒരു കാര്യം പറയാം നിങ്ങളുടെ ലാത്തികള്‍ക്ക് ഞങ്ങളെ ഭയപ്പെടുത്താനാവില്ല. നിങ്ങള്‍ ആക്രമിക്കാനൊരുങ്ങിയാല്‍ ഞങ്ങള്‍ കൈയും കെട്ടി നോക്കി നില്‍ക്കില്ല.