കോഴിക്കോട്ട് സംഗീത മഴ പെയ്യിച്ച് ഷഹബാസ് അമനും ജാനകി ഈശ്വറും, ആവേശമായി ദ സീക്രട്ട് ഓഫ് വിമൺ ഓഡിയോ ലോഞ്ച്
കോഴിക്കോടിന്റെ തീരത്ത്, സംഗീതത്തിന്റെ അലയടിപ്പിച്ച്
ഷഹബാസ് അമന്റെ ഗസൽ വിരുന്ന്.
ദ സീക്രട്ട് ഓഫ് വിമൻ സിനിമയുടെ
ഓഡിയോ
ലോഞ്ചിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ആകാശമായവളേയും ഒപ്പം ഗസലുകളും ഷഹബാസ്
പാടിയ സമയത്ത് സംഗീതാസ്വാദകരുടെ മനം കുളിർന്നു.ചിത്രത്തിൽ നഗരമേ തരിക നീ … എന്ന് തുടങ്ങുന്ന ഗാനവും ഷഹബാസ് അമനാണ് പാടിയത്.സിനിമയുടെ
മറ്റൊരു പ്രധാന ആകർഷണം
അന്താരാഷ്ട്ര തലത്തിൽ തന്നെ
ഏറെ ശ്രദ്ധേയയായ ഓസ്ട്രേ ലിയൻ മലയാളി ഗായിക ജാനകി ഈശ്വർ പാടിയ ഗാനമാണ്.
ജാനകി തന്നെയാണ് വരികൾ എഴുതിയത്. ജാനകി ആദ്യമായാണ് മലയാള സിനിമയിൽ പാടുന്നത്. ജാനകി പാടിയ ഗാനങ്ങളും സംഗീത സായാഹ്ന ത്തിന്റെ മാറ്റു കൂട്ടി.
ക്യാപ്റ്റൻ, വെള്ളം, മേരി ആവാസ് സുനോ എന്നീ ഹിറ്റ് സിനിമകളുടെ സംവിധായകനായ ജി. പ്രജേഷ് സെന്നാണ് ദ സീക്രട്ട് ഓഫ് വിമൺ എന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. പ്രജേഷ് സെ
ൻ മൂവി ക്ലബാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ആകാശമായ വളേ എന്ന വരികളിലൂടെ ശ്രദ്ധേയനായ നിതീഷ്
നടേരി എഴുതിയ ഗാനത്തിന് ,അനിൽ കൃഷ്ണ ഈണം പകർന്നിരിക്കുന്നു. ആൽബങ്ങളിലൂടെയും വെ
ബ് സീരിസുകളിലൂടെയും ശ്രദ്ധ നേ ടിയ അനിൽ കൃഷ്ണ ആദ്യമായി സംഗീത സംവിധാനം ചെ
യ്യുന്ന ചിത്രമാണ് ദ സീക്രട്ട് ഓഫ് വിമൺ.
ജോഷ്വാ.വി.ജെ ആണ്
പശ്ചാത്തല സംഗീതം. ചിത്രത്തിലെ
ഇംഗ്ലീഷ് ഗാനം ഒരുക്കിയിരിക്കുന്നതും ,
ജോഷ്വാ ആണ്.
കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫിർ അഹമ്മദ്, നിർമാതാവും പ്രൊജക്ട് ഡിസൈനറുമായ എൻ എം ബാദുഷ, സംവിധായകൻ സന്ദീപ് പാമ്പള്ളി, സംവിധായകനും നടനുമായ ശ്രീകാന്ത് മുരളി, സംവിധായകനും എഡിറ്ററുമായ ബിജിത് ബാല തുടങ്ങിയവർ പങ്കെടുത്തു.
ഇമോഷണൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ദ സീക്രട്ട് ഓഫ് വിമണിൽ നിരഞ്ജന അനൂപ്,അജു വർഗീസ്,ശ്രീകാന്ത് മുരളി, സുമാ ദേവി, അങ്കിത് ഡിസൂസ, സാക്കിർ മണോലി
വെള്ളത്തിലൂടെ ശ്രദ്ധേയരായ മിഥുൻ വേണുഗോപാൽ, അധീഷ് ദാമോദർ, തുടങ്ങിയവർ
പ്രധാനവേഷത്തിലെത്തിയിരിക്കുന്നു.ലെബിൺ ഗോപിയാണ് ഛായാഗ്രഹണം.
പ്രദീപ് കുമാർ വി.വിയുടേതാണ് കഥ.എഡിറ്റിങ്-കണ്ണൻ മോഹൻ
കലാ സംവിധാനം-ത്യാഗു തവനൂർ,ഓഡിയോ ഗ്രഫി-അജിത് കെ ജോജ്, സൗണ്ട് ഡിസൈൻ ജിതേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ -ജിത്ത്
പിരപ്പൻ കോട്, സ്റ്റുഡിയോ-ലാൽ മീഡിയ, ഡിഐ-ആക്ഷൻ ഫ്രേംസ് മീഡിയ, കളറിസ്റ്റ്-സുജിത് സദാശിവൻ,
മേക്കപ്പ്-ലിബിൻ മോഹനൻ, കോസ്റ്റ്യൂം-അഫ്രിൻ കല്ലൻ,അസോസിയേറ്റ് ഡയറക്ടേഴ്സ്-വിഷ്ണു രവികുമാർ, ഷിജു സുലേഖ ബഷീർ,
ഡിഎ-എം കുഞ്ഞാപ്പ, സ്ക്രിപ്റ്റ് അസോസിയേറ്റ്-വിനിത വേണു,സ്റ്റിൽസ്-ലെബിസൺ ഫോട്ടോഗ്രഫി,അജീഷ് സുഗതൻ, ഡിസൈൻ-താമിർ ഓക്കെ പി ആർ ഒ – ആതിര ദിൽജിത്ത്, ഔട്ട്ഡോർ പബ്ലിസിറ്റി – സോളസ് കാലിക്കറ്റ്